എടപ്പാൾ:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടിഎ)എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ അധ്യാപകർക്കായി കലാസാഹിത്യമത്സരങ്ങൾ നടത്തി. എടപ്പാൾ ബിആര്‍സി യിൽ വെച്ച് നടന്ന അധ്യാപക കലോത്സവം പ്രമുഖ ചിത്രകാരൻ മുരളി വിരിത്തറയിൽ ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം അമൃത രഘു മുഖ്യതിഥി ആയിരുന്നു. കെ എസ് ടി എ എടപ്പാൾ സബ്ജില്ലാ പ്രസിഡണ്ട് കെ.എം സുരേഷ് ബാബു അധ്യക്ഷനായി.സബ്ജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതവും ജോ സെക്രട്ടറി അജയ് ആർ കെ. നന്ദിയും പറഞ്ഞു.കെ എസ് ടി എ മലപ്പുറം ജില്ലാ എക്സി. അംഗം സി ഹരിദാസൻ ,സബ്ജില്ലാ ജോ.സെക്രട്ടറി ശ്രീകാന്ത് കെ എസ് , ട്രഷറർ ഹംസ സി എന്നിവർ ആശംസകൾ നേർന്നു.സബ്ജില്ലാ തല വിജയികളായവർക്ക് ഡിസംബർ 14 ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ അധ്യാപകകലാമേളയിൽ പങ്കെടുക്കാം







