പൊന്നാനി : സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള പൊന്നാനി ഏരിയ സമ്മേനളനത്തിന്
പൊതു സമ്മേളന നഗരിയായ സീതാറാം യെച്ചൂരി നഗറില്‍ പതാക ഉയർന്നു.കമ്മ്യൂണിസ്റ്റ് കാരണവർ ഇ കെ ഇമ്പിച്ചി ബാവയുടെ വസതിയിൽ നിന്ന് എം എ ഹമീദ് ജാഥാ ക്യാപ്റ്റനും, എൻ കെ ഹുസൈൻ വൈസ് ക്യാപ്റ്റനും, ഇ ജി നരേന്ദ്രൻ മാനേജറുമായ പതാക ജാഥ ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന പടിയത്ത് ഗംഗാധരൻ,എൻ കോമളവലി ടീച്ചർ എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പി ഇന്ദിര ക്യാപ്റ്റനും പി വി ലത്തീഫ് വൈസ് ക്യാപ്റ്റനും കെ ഗോപിദാസ് മാനേജറുമായ
കൊടിമര ജാഥ ജില്ലാ കമ്മിറ്റി അംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.ദീർഘകാലം പൊന്നാനി താലൂക്ക് സെക്രട്ടറിയായിരുന്ന ഇ കേശവേട്ടൻ്റെ വസതിയിൽ നിന്നും
സുരേഷ് കാക്കനത്ത് ക്യാപ്റ്റനും, എം സുനിൽ വൈസ് ക്യാപ്റ്റനും, സുനിൽ കാരാട്ടേൽ മാനേജറുമായ
അത്‌ലറ്റുകളുടെ അകമ്പടിയോടെയുള്ള ദീപശിഖാ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് കരിങ്കല്ലത്താണി സെൻ്ററിൽ മൂന്ന് ജാഥകളും സംഗമിച്ച് അത് ലറ്റുകളുടെ അകമ്പടിയോടെ പൊതു സമ്മേളന നഗരിയിലെത്തി.സ്വാഗത സംഘം ചെയർപേഴ്സൺ അഡ്വ. ഇ സിന്ധു പതാക ഉയർത്തി.ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഖലീമുദ്ധീൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ വി വി സുരേഷ് നന്ദി പറഞ്ഞു.







