• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്

ckmnews by ckmnews
December 7, 2024
in Kerala
A A
കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്
0
SHARES
659
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസർകോട് പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയ യുവതി ഹണി ട്രാപ്പ് കേസിലും പ്രതിയെന്ന് പൊലീസ്. കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മന്ത്രവാദിനിയായ ഷമീമ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്. 2013ൽ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ് അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷമീമയും രണ്ടാം പ്രതിയും ഇവരുടെ ഭർത്താവുമായ ഉബൈസുമെന്ന് ഡിവൈഎസ്പി കെ.ജെ ജോൺസൺ പറഞ്ഞു.2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയത്. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ കാസര്‍കോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ ഇവർ 14 ദിവസം റിമാൻഡിലായിരുന്നു. പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ച് കാസർകോടേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭർത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ഷമീമ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ഷമീമക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ വാക്ക് വിശ്വസിച്ച് ഒരു കുടുംബം വീട്ടിൽ കൂടോത്രം നടത്തി. സ്വർണ്ണം വീട്ടിലെ മുറിയിൽ 40 ദിവസം പൂട്ടിവെക്കണമെന്നും, 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വർണ്ണം ഇരട്ടിയാകുമെന്നും പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കി ഷമീമ മുങ്ങി. എന്നാൽ സംശയം തോന്നി പിറ്റേദിവസം വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോൾ കണ്ടത് ചെളിയും മണ്ണും നിറച്ച ബോക്സാണ്. ഷമീമയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാൽ നാണക്കേട് കാരണം പലരും പരാതി നൽകുന്നില്ലെന്ന് ഡിവൈഎസ്പി പറയുന്നു.സമ്പന്നരെ ആയിരുന്നു ഷമീമ ലക്ഷ്യം വെച്ചിരുന്നത്. തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും മാനം പോകുമെന്ന് ഭയന്ന് ഇവർ വിവരം പുറത്ത് പറയില്ലെന്ന വിശ്വാസത്തിലായിരുന്നു ഇതെന്നും പൊലീസ് പറയുന്നു. വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് സംഘം അബ്ദുൽ ഗഫൂറിന്‍റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി, സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നു. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

Related Posts

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ
Kerala

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
195
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ
Kerala

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
157
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം
Kerala

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

August 10, 2026
64
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
250
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Kerala

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
97
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
490
Next Post
പരസ്യകമ്പനിയിൽ ജോലി വാ​ഗ്ദാനം, എത്തിച്ചത് സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ; പണവും തട്ടിച്ചു; പ്രതിയെ പിടികൂടി പൊന്നാനി പോലീസ്

പരസ്യകമ്പനിയിൽ ജോലി വാ​ഗ്ദാനം, എത്തിച്ചത് സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ; പണവും തട്ടിച്ചു; പ്രതിയെ പിടികൂടി പൊന്നാനി പോലീസ്

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
195
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
88
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025