ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വാർഡ് 14 ലെ കാഞ്ഞിയൂർ കുളത്തിങ്ങൽ റോഡ് 90 മീറ്റർ കോൺഗ്രീറ്റ് ചെയ്തു ജനങ്ങൾക്ക് തുറന്നു കൊടുത്തു. റോഡ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ തൊഴിലുറപ്പ് എഇ അർഷാദ് തൊഴിലുറപ്പ് ഓവർസിയർ ജസീന മറ്റു പ്രദേശവാസികൾ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു.മധുര വിതരണത്തോടുകൂടിയായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്







