മാറഞ്ചേരി :ആധുനിക ഫാസ്റ്റ് ഫുഡ്, ബേക്കറി സംസ്കാരങ്ങളിൽ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടി പരിച്ചകം എ എം എൽ പി സ്കൂളിൽ
പലഹാരമേള നടത്തി.
പ്രമുഖ മാധ്യമപ്രവർത്തകനും വന്നേരി നാട് പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയുമായ ഫാറൂഖ് വെളിയംങ്കോട് ഉദ്ഘാടനം ചെയ്തു.
പൊന്നാനി നൂൽ മീൽ ഓഫീസർ കെ സന്ദീപ് മുഖ്യാതിഥിയായിരുന്നു.
പ്രധാനധ്യാപകൻ ശ്രീകാന്ത് വികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡംഗം റജുല ഗഫൂർ അധ്യക്ഷത വഹിച്ചു.എംടിഎ പ്രസിഡണ്ട് തെസ്നി കെ എച്ച്,പിടിഎ വൈസ് പ്രസിഡണ്ട് സബീന കെ,മാജിസ എം അലി,ഷീജ കെ ,സുമൈറ എം വിഎന്നിവർ പ്രസംഗിച്ചു
സനിത ടി
ലീല വി എന്നിവർ നേതൃത്വം നൽകി
വിവിധ മേളകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു
എസ് ആർ ജി കൺവീനർ ശിവജ ടി ബി നന്ദി പറഞ്ഞു







