• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ഭണ്ഡാരം സജീഷ്’ പോലീസ് പിടിയിൽ; പല ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങൾ

ckmnews by ckmnews
October 20, 2026
in UPDATES
A A
‘ഭണ്ഡാരം സജീഷ്’ പോലീസ് പിടിയിൽ; പല ജില്ലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയത് നൂറിലധികം മോഷണങ്ങൾ
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയ അമ്പലമോഷ്ടാവ് പിടിയിൽ. എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) എന്ന ഭണ്ഡാരം സജീഷാണ് പിടിയിലായത്. വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗൺ സബ് ഡിവിഷൻ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അഷ്‌റഫ് തെങ്ങലിക്കണ്ടിയുടെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രം, അങ്കക്കളരി ഭഗവതീക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ 12-ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവിൽ ഭഗവതീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ ആൾതന്നെയാണ് കവർച്ചനടത്തിയതെന്ന് സി.സി. ടി.വി. ദൃശ്യങ്ങളിൽനിന്ന് മനസ്സിലായി. ഒപ്പം ശാസ്ത്രീയതെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ കളവുനടത്തിയത് സജീഷാണെന്ന് ഉറപ്പിക്കുകയായിരുന്നു.
അന്വേഷണത്തിൽ പ്രതി മൈസൂരുവിലേക്ക് കടന്നതായി മനസ്സിലാക്കിയ ക്രൈം സ്‌ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറി. പിന്നാലെയാണ് ഇയാൾ പിടിയിലായത്.

പ്രതിക്ക് തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, പേരമംഗലം, എരുമപ്പെട്ടി, വടക്കേക്കാട്, പാലക്കാട് ജില്ലയിലെ തൃത്താല, ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, തേഞ്ഞിപ്പലം, തിരൂരങ്ങാടി, പൊന്നാനി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, മെഡിക്കൽ കോളേജ്, നല്ലളം, ചേവായൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ സജീഷിന്റെപേരിൽ നിലവിൽ കേസുകളുണ്ട്‌.

Related Posts

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
3
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
7
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
30
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
13
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
43
ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും
UPDATES

ഗ്യാനേഷിനെ രാവണനാക്കി കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്; ഡൽഹിയിൽ ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ നാടകവും

October 20, 2026
8
Next Post
വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി

വിധിയെ തോൽപ്പിക്കാൻ ഒരു നാട് ഒന്നിക്കുന്നു; ഒറ്റ പ്രസവത്തിലെ മൂന്നു കുരുന്നുകളെ രക്ഷിക്കാൻ വേണം, 50 കോടി

Recent News

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

ദേശീയ ടീം ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോയ്ക്ക് 30 ദിവസം വിലക്ക്, 255 യൂറോ പിഴയും

October 20, 2026
0
മകൻ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

മകൻ മരിച്ചിട്ട് മാസങ്ങൾക്ക് ശേഷം തിരുവനന്തപുരത്ത് വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

October 20, 2026
0
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
3
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025