ചങ്ങരംകുളം:എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.ആലംങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിടി അബ്ദുൽ ഖാദർ ഉപഹാരം നൽകി.ആലംങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു മോഹൻ , മണ്ഡലം വൈസ് പ്രസിഡന്റ് സലിം ചങ്ങരംകുളം കെപി പ്രേമൻ , രാജൻ എന്നിവർ പങ്കെടുത്തു.കുളപ്പറമ്പിൽ രാമകൃഷ്ണന്റെ പേരമകളും വികാസ് – ബിന്ദു ദമ്പതികളുടെ മകളുമാണ് ഇന്ദു വികാസ്
“അറിവിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിയ ഇന്ദു വികാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ഭാവിയുടെ വഴികളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് പ്രവര്‍ത്തകര്‍ ആശംസിച്ചു







