റെയില്‍വേ സുരക്ഷാ സേന (RPF) എസ്ഐ (എക്സിക്യൂട്ടീവ്) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഇന്ന് പ്രസിദ്ധീകരിക്കും. പരീക്ഷ തിങ്കളാഴ്ചയടക്കം വിവിധ ഘട്ടങ്ങളിലായി 2, 3, 9, 12, 13 തീയതികളില്‍ നടക്കാനിരിക്കെ, 9ന് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ആണ് ഇന്ന് ലഭ്യമാകുന്നത്.ഉദ്യോഗാർത്ഥികൾക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (RRB) കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. അതിനായി ആപ്ലിക്കേഷന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത്, അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുകയാണ് പതിവ്. RPF എസ്ഐ തസ്തികയിലേക്കുള്ള ഈ റിക്രൂട്ട്മെന്റ്, റെയില്‍വേ സുരക്ഷാ സേനയിലും റെയില്‍വേ സുരക്ഷാ സ്പെഷ്യല്‍ ഫോഴ്സിലെയും നിയമനങ്ങൾക്കായി നടക്കുന്നതാണ്.