• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

ckmnews by ckmnews
December 5, 2024
in Kerala
A A
തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു
0
SHARES
153
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലാണ് കാട്ടാന വീണത്. നാലുമണിക്കൂർ നീണ്ട രക്ഷാ ദൗത്യം വിഫലമാകുകയായിരുന്നു. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു.ഇടുങ്ങിയ കുഴി ആയതുകൊണ്ട് കുട്ടിയാനയ്ക്ക് കരകയറാൻ സാധിച്ചിരുന്നില്ല. ശ്വാസകോശത്തില്‍ വെള്ളം കയറിയായിരിക്കാം കുട്ടിയാന ചരിഞ്ഞതെന്ന് അധികൃതർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ കുട്ടിയാന ചരിഞ്ഞതിന്റെ കൃത്യമായ കാരണം അറിയാൻ പറ്റുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
232
എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
Kerala

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

March 11, 2026
429
സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി
Kerala

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

March 11, 2026
77
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ
Kerala

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

March 11, 2026
64
പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

March 11, 2026
321
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ
Kerala

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

March 11, 2026
68
Next Post
കല്ലൂർമ്മ സെന്ററിൽ കുന്നത്ത് ഏജൻസിസ് ഉടമയുമായ കുന്നത്ത് പ്രേമദാസൻ(മണി )അന്തരിച്ചു

കല്ലൂർമ്മ സെന്ററിൽ കുന്നത്ത് ഏജൻസിസ് ഉടമയുമായ കുന്നത്ത് പ്രേമദാസൻ(മണി )അന്തരിച്ചു

Recent News

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
48
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
27
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
120
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
121
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025