തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുമെന്നും നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ നിയമന നടപടികള്‍ കര്‍ശനമാക്കും.നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ജീവനക്കാരുടെ പെര്‍ഫോമന്‍സും കുഞ്ഞുങ്ങളോടുള്ള പെരുമാറ്റവും വിലയിരുത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന എല്ലാ ആയമാര്‍ക്കും കൗണ്‍സിലിങ് നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.ഇവരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്താന്‍ ഇടവേളകളില്‍ കൗണ്‍സിലിങ്ങും പരിശീലനവും നല്‍കാനാണ് ആലോചന.പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോള്‍ അവരുടെ കുടുംബ പശ്ചാത്തലവും പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.










