ചങ്ങരംകുളം:സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ പദ്ധതി കൊണ്ട് വരുന്നതിന് മുന്നില്‍ നിന്ന മുന്‍ എംഎല്‍എ കൂടിയായ പി നന്ദകുമാറിനെ അവഗണിച്ചെന്ന് ആരോപണം.ആശംസകള്‍ പറയുന്നതിന് മാത്രമായി മുന്‍എംഎല്‍ യെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എം എൽ എ ആയിരുന്ന പി നന്ദകുമാർ മുൻകൈയെടുത്താണ് പദ്ധതി കൊണ്ടു വന്നത്.ചങ്ങരംകുളത്തെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന 33 കെവി സബ്സ്റ്റേഷൻ സ്ഥലം കണ്ടെത്തുകയും 12.8 കോടി അടങ്കൽ ഉള്ള പദ്ധതി യുടെ എല്ലാ നടപടിക്രമങ്ങളും 2026 മാർച്ച് മാസത്തോടെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രവർത്തി ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും
ഇപ്പോൾ പദ്ധതിയുടെ പ്രവർത്തി ഉൽഘാടന ചടങ്ങിൽ പി നന്ദകുമാറിനെ വിശിഷ്ടാതിഥിയായി ഉൾപെടുത്താനാണ് സംഘടകസമിതിയിൽ തീരുമാനിച്ചിരുന്നതെന്നും പ്രോഗ്രാം നോട്ടീസുമായി ഉദ്യോഗസ്ഥർ ക്ഷണിക്കാൻ വന്നപ്പോഴാണ് ആശംസ പ്രാസംഗികരോടൊപ്പമാണ് മുൻ എംഎല്‍എ യുടെ പേര് ഉൾപ്പെടുത്തിയതെന്ന് അറിയുന്നതെന്നും ഇത് തികച്ചും അവഹേളനമാണെന്നുമാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്.
ഇതിന് പിന്നിൽ പ്രവർത്തിച്ചത് ചില കുബുദ്ധികളാണെന്നും അതുകൊണ്ട് പി നന്ദകുമാറും പാർട്ടിയും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു.ആരൊക്കെ, എന്തെല്ലാം അവകാശവാദമായി വന്നാലും, ഈ പദ്ധതി കൊണ്ടു വന്ന കഴിഞ്ഞ എൽ ഡി എഫ് സരക്കാറിനെയും,മുൻ എം എൽ എയേയും ചങ്ങരംകുളത്തെ ജനങ്ങൾക്ക് വിസ്മരിക്കാനാകില്ലെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.







