ചങ്ങരംകുളം:ഭാരതീയ ജനതാ കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു.ധർണ്ണ കർഷക മോർച്ചാ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെപി പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു.പിഎം കിസാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ നയങ്ങൾ മൂലം 10 ലക്ഷത്തിലധികം കർഷകർക്ക് അനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പോകുകയാണെന്നും അഗ്രി സറ്റാക്ക് റജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ വരുന്നുണ്ടെന്നും വില്ലേജ് ഓഫീസിലേക്ക് അപ്രൂവലിന് അയച്ച അപേക്ഷകൾ എത്രയും വേഗം തിരിച്ചയക്കാള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് ബിജു മാന്തടം അദ്ധ്യക്ഷധ വഹിച്ചു.കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അശോകൻ,തവനൂർ മണ്ഡലം വൈസ് പ്രസിഡന്റ് രഘുനാഥ്, കർഷക മോർച്ചജില്ലാ സെക്രട്ടറി സതീശൻ കാലടി, ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല,ചങ്ങരംകുളം മണ്ഡലം വൈസ് പ്രസിഡന്റ് ബിബിൻ മുല്ലക്കൽ, മഹിളാ മോർച്ച ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് ഇന്ദിരാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ
നന്ദിയും പറഞ്ഞു







