• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ckmnews by ckmnews
October 3, 2026
in National
A A
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ പത്തിന് ജന്തർ മന്തർ മറ്റൊരു വിപ്ലവത്തിന് കേന്ദ്രമാകുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ഗാന്ധിജയന്തി ദിനത്തിൽ ഗ്യാനേഷ് കുമാറിനെതിരേ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളുടെ ആഹ്വാനത്തിൽ പ്രതിഷേധമലയടിച്ചതിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമാക്കാനുള്ള സിജെപി നീക്കം.പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ജന്തർ മന്തറിൽ ഒരു മാസം നീണ്ടുനിന്ന വമ്പൻ പ്രക്ഷോഭത്തിനൊടുവിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ താഴെയിറക്കിയതിന് ശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കുനേരെ പാറ്റകൾ തിരിഞ്ഞിരിക്കുന്നത്. വോട്ടർ പട്ടിക, എസ്ഐആർ ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി പ്രതിപക്ഷ പാർട്ടികളും സിജെപിയും ആവശ്യപ്പെടുന്നത്.

‘ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ, ഒക്ടോബർ 10-ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാറ്റകൾ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയും ജന്തർമന്തറിൽ പ്രതിഷേധിക്കുകയും ചെയ്യും. ഡൽഹി പോലീസ് നമ്മെ തടയാൻ ശ്രമിച്ചാൽ, എവിടെ തടയുന്നുവോ അവിടം നമ്മുടെ ജന്തർമന്തർ ആയി മാറും’സിജെപി. സ്ഥാപകൻ അഭിജീത് ദീപ്‌കെ എക്‌സിലൂടെ അറിയിച്ചു.

സമാധാനപരമായ പ്രക്ഷോഭമായിരിക്കും. മഹാത്മാഗാന്ധി കാണിച്ചുതന്ന പാതയിലൂടെ നാം നടക്കും. സമാധാനപരമായ പ്രതിഷേധത്തിനുള്ള നമ്മുടെ അവകാശത്തെ അവർ മാനിക്കുമോ അതോ ജൂലായ് 20-ന് നാം കണ്ട ക്രൂരത ആവർത്തിക്കുമോ എന്നത് സർക്കാരിന്റെയും ഡൽഹി പോലീസിന്റെയും തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ആഗ്രഹിക്കുന്ന ഓരോ പൗരനും ഇതിൽ പങ്കുചേരണം’ എന്നും ദീപ്‌കെ ആഹ്വാനം ചെയ്തു.

കഴിഞ്ഞദിവസം യുവജനസംഘടനകളും പ്രതിപക്ഷപാർട്ടികളും ആഹ്വാനംചെയ്ത പ്രതിഷേധത്തെ വരുതിയിലാക്കാൻ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഡൽഹി നഗരമാകെ ഉച്ചവരെ സ്തംഭിച്ചിരുന്നു.

ആളുകൾ സമരത്തിനെത്തുന്നതു തടയാൻ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകളും അടച്ചിട്ടതോടെ പൊതുജനം വലഞ്ഞു. ജന്തർമന്തർ 2.0 സമരം തുടങ്ങിയിട്ടേയുള്ളൂവെന്നും ശനിയാഴ്ചയും പ്രതിഷേധിക്കുമെന്നും ഐസ പ്രസിഡന്റ് നേഹാ ബോറ പ്രഖ്യാപിച്ചു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI
National

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
1
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
65
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
30
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
65
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
47
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
21
Next Post
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

Recent News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
0
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
1
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
0
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025