• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

ckmnews by ckmnews
October 2, 2026
in National, Sports
A A
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.

ചൈനയുടെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഇന്ത്യൻ വനിതകൾ ആദ്യ ക്വാർട്ടറിൽ തന്നെ മുന്നേറി. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ലാൽറെംസിയാമിയാണ് ഗോളടിച്ചത്. ഇന്ത്യൻ താരത്തെ സംബന്ധിച്ച് സവിശേഷ നിമിഷം കൂടിയായിരുന്നു ചൈനയ്‌ക്കെതിരായ ഗോൾ. അന്താരാഷ്ട്ര കരിയറിലെ 200-ാമത്തെ മത്സരമായിരുന്നു അത്. ആ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയെ മുന്നിലെത്തിക്കാൻ താരത്തിനായി. ആദ്യക്വാർട്ടറിൽ മികച്ച അവസരങ്ങൾ കണ്ടെത്താൻ ചൈനയ്ക്ക് സാധിച്ചില്ല. ഒരു ഗോളിന് ആദ്യ ക്വാർട്ടറിൽ ഇന്ത്യ മുന്നിട്ടുനിന്നു.രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചൈന മുന്നേറ്റം ശക്തമാക്കി. തുടക്കത്തിൽ തന്നെ ചൈനയ്ക്ക് രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. മാത്രമല്ല പെനാൽറ്റി സ്‌ട്രോക്ക് ലഭിച്ചെങ്കിലും അതും ഇന്ത്യൻ ഗോൾവല കടന്നില്ല. ഉഗ്രൻ സേവുമായി സവിത രക്ഷയ്ക്കെത്തി. ആദ്യപകുതിയും ഇന്ത്യ ലീഡ് നിലനിർത്തി. മൂന്നാം ക്വാർട്ടറിലും ചൈന മുന്നേറ്റങ്ങൾ തുടർന്നെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതോടെ മത്സരം അവസാനക്വാർട്ടറിലേക്ക് നീണ്ടു.

അവസാന ക്വാർട്ടറിലും മികച്ച പ്രതിരോധം കാഴ്ചവെച്ച ഇന്ത്യൻ ടീം ചൈനയുടെ നീക്കങ്ങളെല്ലാം പ്രതിരോധിച്ചു. അതോടെ മത്സരത്തിൽ തിരിച്ചുവരാൻ ചൈനയ്ക്കായില്ല. പിന്നാലെ ഇന്ത്യ ഒരു ഗോൾ ജയവും സ്വർണവും സ്വന്തമാക്കി. ഇതിന് മുൻപ് 1982 ലാണ് ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍
National

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
14
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
National

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
42
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ
National

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
39
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
16
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം

October 2, 2026
3
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
79
Next Post
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

Recent News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
140
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
14
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
36
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025