ചങ്ങരംകുളം :മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന പുനർഭവം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പി ടി എ പ്രസിഡന്റ് പ്രണവം പ്രസാദ് നിർവ്വഹിച്ചു.എസ്എസ്എൽസി ഐടി പരീക്ഷയ്ക്ക് ശേഷം ഐടി ലാബിൽ ശേഖരിച്ചുവരുന്ന പഴയ നോട്ടുബുക്കിലെ നല്ല പേജുകൾ പല ഘട്ടങ്ങളിലായി ശേഖരിച്ച് അവ ബൈൻഡ് ചെയ്തു പുതിയ ബുക്കുകൾ ആക്കി മാറ്റുന്ന ജെ ആർ സി യുടെ പദ്ധതിയാണ് പുനർഭവം.ചടങ്ങിൽപ്രധാന അധ്യാപിക ജീനടീച്ചർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ പി കെ ശശികുമാർ,ഡെപ്യൂട്ടി എച്ച് എം രാജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ്, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ മീനാംബിക എന്നിവർ സംസാരിച്ചു. ചടങ്ങിന് ജെ ആർ സി കൗൺസിലറായ പി എൻ ബീന സ്വാഗതവും വി ജെ ശാലിനി നന്ദിയും പറഞ്ഞു.







