ചങ്ങരംകുളം:ഈ വർഷത്തെ പുഞ്ചകൃഷിക്ക് നാന്ദി കുറിച്ചുകൊണ്ട് നന്നംമുക്ക് ചേറായം കോൾ കർഷക സമിതി പമ്പിംഗ് ആരംഭിച്ചു.സമിതി പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് കൃഷ്ണൻ, സെക്രട്ടറി അബ്ദുൾ റസാഖ്, ജോയിന്റ് സെക്രട്ടറി രാജീവ്, ഖജാഞ്ചി അബ്ദുള്ള കുട്ടി,അംഗങ്ങളായ ഹംസ,പ്രഭാകരൻ,നന്ദകുമാർ,അലി,അബൂബക്കർ, അബ്ദുട്ടി എന്നിവർ സ്വിച്ച് ഓൺ കർമ്മത്തിന് നേതൃത്വം നൽകി.







