ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ ‘സാക്ഷ്യം’ പ്രകാശനം ചെയ്തു. “സകലതും ഓർത്തുവെക്കപ്പെടും” എന്ന ആശയത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാഗസിൻ വിദ്യാർത്ഥികളുടെ ചിന്തകളും സർഗാത്മകതയും ഓർമ്മകളും പ്രതിഫലിപ്പിക്കുന്നു.
പൊന്നാനി നിയോജകമണ്ഡലം എം.എൽ.എ നൗഷാദ് അലി മാഗസിൻ പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. മുഹമ്മദ് കോയ എം. എൻ. ആമുഖപ്രഭാഷണം നടത്തി. സ്റ്റാഫ് എഡിറ്റർ ഷാജിത വി. പ്രസിഡൻഷ്യൽ പ്രസംഗം നടത്തി.അലോക കോളേജ് യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി എഡിറ്റർ റേജ റസാഖ് മാഗസിൻ പരിചയപ്പെടുത്തിസാമൂഹിക പ്രവർത്തകൻ കണ്ണൻ നമ്പ്യാർ മുഖ്യാതിഥിയായി.അസ്സബാഹ് മാനേജ്മെന്റ് പ്രസിഡന്റ് പിപി എം. അഷ്റഫ്, സെക്രട്ടറി മുഹമ്മദ് ഉണ്ണി ഹാജി,അസ്സബാഹ് ട്രസ്റ്റ് സെക്രട്ടറി കുഞ്ഞഹമ്മദ് പന്താവൂർ, വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു എംകെ.സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ യു.സ്റ്റുഡന്റ് അഡ്വൈസർ രാജേഷ് കണ്ണൻ പി. വി. എന്നിവർ ആശംസകൾ നേർന്നു.അലോക കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സിനാൻ നന്ദി രേഖപ്പെടുത്തി.ദേശീയഗാനത്തോടെ ചടങ്ങ് സമാപിച്ചു.







