• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

ckmnews by ckmnews
September 27, 2026
in UPDATES
A A
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ബസിനോടും യാത്രയോടുമുള്ള ഇഷ്ടം തന്നെ ജോലിയാക്കി മാറ്റി ശ്രദ്ധേയയായിരിക്കുകയാണ് 19-കാരിയായ വിദ്യാർത്ഥിനി. ചങ്ങരംകുളം – എടപ്പാൾ മേഖലയിൽ സർവീസ് നടത്തുന്ന ഫിദമോൾ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ മൂക്കുതല സ്വദേശി അഗ്നിദയാണ് നാട്ടുകാർക്കും യാത്രക്കാർക്കും കൗതുകമാകുന്നത്.

ചങ്ങരംകുളം മൂക്കുതല സ്വദേശികളായ പ്രദാസ്-രമ്യ ദമ്പതികളുടെ ഏക മകളാണ് അഗ്നിദ. മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു ഹൈസ്കൂൾ പഠനം. ഇപ്പോൾ പൊന്നാനി എം.ഇ.എസ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിനിയാണ്.

ചെറുപ്പം മുതലേ ബസുകളോട് തോന്നിയ ആകർഷണമാണ് കണ്ടക്ടർ ജോലിയിലേക്ക് എത്തിച്ചതെന്ന് അഗ്നിദ പറയുന്നു. പരിചയക്കാരനായ ഒരു ബസ് ജീവനക്കാരനോട് ആഗ്രഹം പങ്കുവെച്ചു. തുടർന്ന് ഫിദമോൾ ബസിന്റെ ഉടമയും ചാലിശ്ശേരി സ്വദേശിയുമായ ബാഹിർ പരിശീലനത്തിനും കണ്ടക്ടർ ലൈസൻസ് എടുക്കുന്നതിനുമുള്ള സൗകര്യങ്ങൾ ചെയ്തു നൽകി.

എടപ്പാൾ, ചങ്ങരംകുളം, പുത്തൻപള്ളി, ഉപ്പുങ്ങൽ കടവ്, പോത്തനൂർ മേഖലകളിൽ രാവിലെ 6.30 മുതൽ വൈകിട്ട് 7 വരെയാണ് ഫിദമോൾ ബസ് സർവീസ് നടത്തുന്നത്. ഒഴിവുദിവസങ്ങളിലാണ് അഗ്നിദ കണ്ടക്ടറായി ജോലിക്കെത്തുന്നത്.

പഠനത്തിലും കലാ-സാഹിത്യ മേഖലകളിലും തിളങ്ങിയ വിദ്യാർത്ഥിനി കൂടിയാണ് അഗ്നിദ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വന്തമായി കഥയും തിരക്കഥയുമെഴുതി ഹ്രസ്വചിത്രം സംവിധാനം ചെയ്തു. മൂക്കുതല സ്കൂളിലെ എസ്.പി.സി ലീഡറായിരുന്നു. ശാസ്ത്രമേളയിൽ ജില്ലാതലത്തിൽ വേസ്റ്റ് മെറ്റീരിയൽ നിർമാണത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

വീട്ടുകാരുടെ പിന്തുണ കൊണ്ടാണ് ആഗ്രഹിച്ച ജോലി ചെയ്യാൻ സാധിച്ചതെന്നും ബസ് ജീവനക്കാരിൽ നിന്നും യാത്രക്കാരിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അഗ്നിദ പറഞ്ഞു. കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നുവരണമെന്നാണ് ആഗ്രഹമെന്നും അഗ്നിദ കൂട്ടിച്ചേർത്തു.

ഫോട്ടോ ഫിദമോള്‍ ബസ്സിലെ കണ്ടക്ടര്‍ അഗ്നിദ

ഷാഫി ചങ്ങരംകുളം

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പൊതുജന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം’സിപിഐഎം

September 26, 2026
40
Next Post
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
1
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025