സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. ഭാര്യ മിനീസ നൽകിയ പരാതിയിലാണ് കായംകുളം പൊലീസ് കേസെടുത്തത്. സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി. ബാബു. ബിപിന്റെ മാതാവ് പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമാണ് ഇവർ. ഒരു വർഷം മുമ്പ് മിനീസ് ബിപിൻ സി. ബാബുവിനെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ബിപിനെ ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. ഇതേ പരാതി ഇന്നലെ വീണ്ടും കായംകുളം പൊലീസിന് നൽകുകയായിരുന്നു.