വാറ്റ് കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈലും മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ. ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് അറസ്റ്റിലായത്. വാറ്റ് കേസിൽ പിടിക്കപ്പെട്ട അൻസാരിയുടെ വീട്ടിൽ നിന്നാണ് പരിശോധനയ്ക്കിടെ മോഷണം നടത്തിയത്. സ്വർണാഭരണങ്ങൾ, മൊബൈൽ ഫോൺ, ടോർച്ച് എന്നിവ മോഷ്ടിച്ചെന്നാണ് പരാതിയിലുള്ളത്.