പൊന്നാനി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പൊന്നാനി പെരുമ്പടപ്പ് പഞ്ചായത്തിൽ
വായ്പാമേള സംഘടിപ്പിച്ചു.പെരുമ്പടപ്പ് പാറയിൽ വെച്ച് നടന്ന വായ്പാ മേള പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വത്സല കുമാർ ഉത്ഘാടനം നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡൻ്റ് എം സുനിൽ അദ്ധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് റൂറൽ ബാങ്ക് പ്രസിഡണ്ട് കെ മനാഫ്,ഗ്രാമപഞ്ചായത്ത് അംഗം ഷാജിത
എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ബാങ്ക് അഗ്രികൾച്ചറ ഓഫീസർ കെ ദേവിക ബാങ്കിൻ്റെ വിവിധ വായ്പാ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.ബാങ്ക് സെക്രട്ടറി സുരേഷ് കാക്കനാത്ത് സ്വാഗതവും എരമംഗലം ബ്രാഞ്ച് മനേജർ കെ സരസ്വതി നന്ദിയും പ്രകാശിപ്പിച്ചു.






