• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

ckmnews by ckmnews
September 5, 2026
in Kerala
A A
ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച വിരമിച്ച ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ. കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59) യെയാണ് വെള്ളിയാഴ്ച വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കണയന്നൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായി പ്രവർത്തിച്ച എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെയാണ് ഓഗസ്റ്റ് 13-ന് പിടികൂടിയത്. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടറായ എൻ.കെ. കൃപ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് വെള്ളിയാഴ്ച വൈകീട്ട് കൃപയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിൽ എളമക്കരയിലുള്ള പുരയിടമായി കരം അടച്ചുകൊണ്ടിരുന്ന 1.4 ഏക്കർ ഭൂമി, പിതാവിന്റെ മരണശേഷം അനന്തരാവകാശ പോക്കുവരവ് ചെയ്തപ്പോൾ റവന്യൂ രേഖകളിൽ ‘നിലം’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേ സമയം തന്നെ വീട് നിർമിക്കുന്നതിന് ഈ വസ്തുവിൽ മണ്ണടിച്ചിരുന്നു. ഇതിനിടെ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ഷിബിൻ എന്നയാൾ നിലം മണ്ണിട്ട് നികത്തുന്നതായി കാണിച്ച് ജൂണിൽ ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിൽ ഒരു പരാതി നൽകി. തുടർന്ന് കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് ഭൂവുടമയെ ബന്ധപ്പെടുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നേരിൽ കണ്ടപ്പോൾ, മണ്ണിട്ടതിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും, പരാതി ഫയലിൽ എടുത്താൽ ജീവിതകാലം മുഴുവൻ പണിയെടുത്താലും അത് അഴിച്ചുമാറ്റി എടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇതോടെ പരാതിക്കാരൻ സ്ഥലത്ത് ഇട്ട മണ്ണ് നീക്കം ചെയ്യാമെന്നും അതിന് പിഴയോ മറ്റോ ഉണ്ടെങ്കിൽ അത് അടയ്ക്കാമെന്നും പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും, സ്ഥലത്തിനെതിരേ പരാതി നൽകിയ ഷിബിനെ നേരിൽകണ്ട് പരാതി സെറ്റിൽ ചെയ്യണമെന്നും തഹസിൽദാർ അറിയിച്ചു. മാത്രമല്ല, സ്ഥലം അപേക്ഷ നൽകി തരംമാറ്റം നടത്തണമെന്നും ആവശ്യപ്പെട്ടു. അതിനായി വില്ലേജിലും താലൂക്കിലും വേണ്ടതെല്ലാം ചെയ്തുതരാമെന്നും ജോസഫ് ആന്റണി ഹെർട്ടിസ് പരാതിക്കാരനോട് പറഞ്ഞിരുന്നു. തുടർന്ന് പരാതിക്കാരൻ ഏജന്റായ ഷിബിനെ കണ്ടപ്പോൾ, ഷിബിൻ മറ്റൊരു ഇടനിലക്കാരനായ രാജേഷിനെ പരിചയപ്പെടുത്തി.

പരാതി സെറ്റിൽ ചെയ്യുന്നതിന് ആന്റണി ഹെർട്ടിസിനും താലൂക്കിലെയും വില്ലേജിലെയും മറ്റ് ഉദ്യോഗസ്ഥർക്കും 5 ലക്ഷം രൂപയും, തങ്ങൾക്ക് മറ്റൊരു 5 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഈ വിവരം പരാതിക്കാരൻ വിജിലൻസിൽ അറിയിക്കുകയും അധികൃതർ നടത്തിയ രഹസ്യ നീക്കത്തിലൂടെ മൂവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Posts

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
223
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
218
‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി
Kerala

‘പിന്നിൽ ആളുണ്ടെന്ന ആരോപണം അംഗീകരിക്കാനാവില്ല’; മുരളീധരന്റെ പരാമർശത്തിൽ വിയോജിച്ച് ജെബി മേത്തർ എംപി

October 20, 2026
68
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ
Crime

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

October 20, 2026
131
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്
Crime

തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

October 20, 2026
93
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്
Crime

ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

October 20, 2026
252
Next Post
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

Recent News

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
361
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
77
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
223
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
218
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025