• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

ckmnews by ckmnews
September 5, 2026
in Kerala
A A
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ സൈബര്‍ വാള്‍ ചാറ്റ്‌ബോട്ട് വഴി ഡിജിറ്റല്‍ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ അവസരമൊരുക്കി കേരള പൊലീസ്. വാട്‌സ്ആപ്പ് നമ്പറിലൂടെ ചാറ്റ് ചെയ്ത് ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, അപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാം.94979 64163 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കാണ് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ ആവശ്യമുള്ള വിവരങ്ങള്‍ മെസ്സേജ് ചെയ്യേണ്ടത്. ബാങ്ക് ഉദ്യോഗസ്ഥനെന്നോ കസ്റ്റമര്‍ കെയര്‍ എന്ന് പറഞ്ഞോ നിങ്ങള്‍ക്ക് കോള്‍ വന്നോ? എങ്കില്‍ വന്ന നമ്പര്‍ തട്ടിപ്പുകാരുടേതാണോയെന്ന് സൈബര്‍ വാള്‍ ചാറ്റ്‌ബോട്ട് വഴി പരിശോധിക്കാം.

ഏതെങ്കിലും യുആര്‍എല്‍ ലിങ്ക് സുരക്ഷിതമാണോ എന്നറിയണോ. യുആര്‍എല്‍ കോപ്പി ചെയ്ത് മുകളിലെ നമ്പറിലേക്ക് മെസ്സേജ് ചെയ്താല്‍ മതി. യുആര്‍എല്ലിലെ ചെറിയ മാറ്റം പോലും നിങ്ങളെ വ്യാജ വെബ്‌സൈറ്റിലേക്ക് എത്തിക്കുമെന്നതിനാല്‍ സുരക്ഷ ഉറപ്പാക്കല്‍ പ്രധാനപ്പെട്ടതാണ്.

നിങ്ങള്‍ക്ക് വരുന്ന ഇ-മെയില്‍ തട്ടിപ്പുകാരുടേതാണോയെന്ന് പരിശോധിക്കണോ? അതിനും വഴിയുണ്ട്. മെയില്‍ ഐഡി കൊടുത്താല്‍ പരിശോധിച്ച് പറയും. ഐപി അഡ്രസ് പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അതും ചെയ്യും. ഫോണില്‍ വന്ന എസ്എംഎസ് വ്യാജമാണോയെന്ന് പരിശോധിക്കാനും കഴിയും. ബാങ്ക് അലര്‍ട്ട്, ഒടിപി, കെവൈസി അപ്‌ഡേറ്റ്, ഡെലിവറി മെസേജ് തുടങ്ങി എല്ലാം സൈബര്‍ വാള്‍ ചാറ്റ്‌ബോട്ട് വഴി പരിശോധിച്ച് തട്ടിപ്പാണോ അല്ലയോ എന്ന് ഉറപ്പാക്കാം. അപരിചിതമായ ലിങ്കുകളില്‍ നിന്ന് apk ഫയലുകള്‍ വന്നാല്‍ ഡൗണ്‍ലോഡ് ചെയ്യണോയെന്നും ചോദിച്ച് ഉറപ്പിക്കാം.

മാത്രമല്ല, സൈബര്‍ തട്ടിപ്പുകള്‍ തടയാനും 94979 64163 എന്ന വാട്‌സ്ആപ്പ് നമ്പര്‍ ഉപയോഗിക്കാം. സംശയം തോന്നുന്ന ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്‌സൈറ്റ്, ഇമെയില്‍ വിലാസം, ഐപി അഡ്രസ്, എസ്എംഎസ്, അപ്ലിക്കേഷനുകള്‍ എന്നിവ ഈ നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാം.

Related Posts

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
4
തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി
Kerala

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
67
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്
Business

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

September 5, 2026
80
ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ
Kerala

ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

September 5, 2026
27
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

September 5, 2026
66
അതിക്രമം കാട്ടിയത് രമ്യ ഹരിദാസ്, വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തി, പ്രദീപ് പിടിച്ചുതള്ളി- സജാദ്
Kerala

അതിക്രമം കാട്ടിയത് രമ്യ ഹരിദാസ്, വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തി, പ്രദീപ് പിടിച്ചുതള്ളി- സജാദ്

September 5, 2026
74
Next Post
ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Recent News

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
4
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

September 5, 2026
3
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
28
തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025