• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ

ckmnews by ckmnews
September 5, 2026
in Crime, Kerala
A A
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത്; ഒരാൾ പിടിയിൽ
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മൂന്നാർ: തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി സ്ട്രോ) ഒരാൾ പിടിയിൽ. ഇടമലക്കുടി സ്വദേശിയായ മോഹൻരാജിനെ (41)യാണ് അറസ്റ്റുചെയ്തത്.മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റെയ്‌ഞ്ച് ഓഫീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായാണ് ലഹരിവേട്ട. സംസ്ഥാനത്ത് ആദ്യമായാണ് വൈക്കോൽ കറുപ്പ് പിടികൂടുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു. അതിനാൽ വിശദമായിത്തന്നെ അന്വേഷിക്കാനാണ് തീരുമാനം. കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന തൊണ്ടാണ് വൈക്കോൽ കറുപ്പ്.‌

വ്യാഴാഴ്ച അർ‍ധരാത്രി 12.45-ന് മൂന്നാർ ടൗണിൽനിന്നാണ് ഇയാളെ പിടികൂടിയത്. തേനിയിൽനിന്നുള്ള ബസിൽ പ്ലാസ്റ്റിക് കവറുകളിലാക്കി വൈക്കോൽ കറുപ്പ്, മറ്റൊരു ബിഗ്ഷോപ്പറിൽ പൊതിഞ്ഞ് കൊണ്ടുവരുകയായിരുന്നു. ഇയാൾ ലഹരിവസ്തുക്കൾ കടത്തുന്നതായി നേരത്തേതന്നെ എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. രണ്ടുമാസമായി പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു.

‌ഇടുക്കി അസി. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തി പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു. തേനിയിൽനിന്ന് ബസിൽ എത്തിക്കുന്ന ലഹരിവസ്തുക്കൾ മറ്റെന്തെങ്കിലും മാർഗത്തിൽ ഇടമലക്കുടിയിലേക്ക് കൊണ്ടുപോകുകയാണ് പതിവെന്നും കണ്ടെത്തി.

എത്രകാലമായി ഈ ലഹരി മൂന്നാറിൽ എത്തിച്ചിരുന്നുവെന്നും മറ്റുസ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ടോ എന്നും വകുപ്പ് അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതിയും അന്വേഷിക്കും.

മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണൻ, ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Posts

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
1
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്
Kerala

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

September 5, 2026
0
തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി
Kerala

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
26
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്
Business

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

September 5, 2026
64
ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ
Kerala

ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

September 5, 2026
22
അതിക്രമം കാട്ടിയത് രമ്യ ഹരിദാസ്, വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തി, പ്രദീപ് പിടിച്ചുതള്ളി- സജാദ്
Kerala

അതിക്രമം കാട്ടിയത് രമ്യ ഹരിദാസ്, വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തി, പ്രദീപ് പിടിച്ചുതള്ളി- സജാദ്

September 5, 2026
22
Next Post
ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

ഭൂമി തരംമാറ്റാൻ 10 ലക്ഷം കൈക്കൂലി, ഇടനിലക്കാരനായ റിട്ട. ഡെപ്യൂട്ടി കളക്ടറും അറസ്റ്റിൽ

Recent News

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
1
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

September 5, 2026
0
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
14
തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025