• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രിയദർശിനിയായി ഓടാൻ പ്രൈവറ്റ് ബസുകളും, വാടക കിലോമീറ്റർ അടിസ്ഥാനത്തിൽ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

ckmnews by ckmnews
September 3, 2026
in Kerala
A A
പ്രിയദർശിനിയായി ഓടാൻ പ്രൈവറ്റ് ബസുകളും, വാടക കിലോമീറ്റർ അടിസ്ഥാനത്തിൽ; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും. ഇതുസംബന്ധിച്ച വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് ലഭിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ പറഞ്ഞു.

പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗതനയം രൂപവത്കരിക്കണമെന്നും സമിതി ശുപാർശചെയ്യുന്നുണ്ട്. 12,000 സ്വകാര്യബസ്സുകളാണ് സംസ്ഥാനത്തുള്ളത്. പദ്ധതിയുടെ പശ്ചാത്തലത്തിൽ സ്വകാര്യബസ്സുകൾ സർവീസ് നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ചില മേഖലകളിൽ സ്വകാര്യബസ്സുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. സമിതിയുടെ മറ്റു ശുപാർശകളിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും -മന്ത്രി പറഞ്ഞു.

സമിതിയുടെ നിർദേശങ്ങൾ

സ്വകാര്യബസ്സുകളുമായി മത്സരിച്ചോടുന്ന മേഖലകളിൽ പ്രിയദർശിനി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണം. റൂട്ട് പുനഃക്രമീകരണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരെ ചുമതലപ്പെടുത്തണം.

എം.എസ്.എം.ഇ. പരിഗണനനൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കണം. ബാങ്ക് വായ്പയ്ക്കും സാമ്പത്തികസഹായത്തിനും സാധ്യതതെളിയും.

റോഡ് നികുതി മാസംതോറും അടയ്ക്കാൻ സംവിധാനംവേണം. നിലവിൽ ത്രൈമാസ നികുതിയാണ് അടയ്ക്കുന്നത്. സാമ്പത്തികഭാരം കുറയും.

ബസുകളുടെ കാലാവധി 25 വർഷമാക്കണം. 22 വർഷമാണ് നിലവിലെ കാലാവധി. 1500 സ്വകാര്യബസ്സുകൾക്ക് ഇത് സഹായകരമാകും.

കെ.എസ്.ആർ.ടി.സി. പമ്പുകളിൽനിന്നും ഡീസൽ നൽകണം. വിപണിവിലയെക്കാൾ കുറഞ്ഞവിലയ്ക്ക് ഇന്ധനം കിട്ടും.

അവധിദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്താനുള്ള പെർമിറ്റ് നടപടികൾ ലഘൂകരിക്കണം. ഇത് ഓൺലൈനാക്കണം.

പരസ്യം പതിക്കുന്നതിന് പ്രതിവർഷ ഫീസ്. കൂടുതൽ പരസ്യം പതിക്കാൻ അനുമതി. പരസ്യം മാറ്റുന്നതിനനുസരിച്ച് പ്രത്യേക അനുമതി ആവശ്യമില്ല.

സ്വകാര്യബസ്സുകൾക്ക് സ്റ്റേറ്റ് ഇൻഷുറൻസ് പരിരരക്ഷ നൽകണം. സ്വകാര്യ മേഖലയെക്കാൾ പ്രീമിയം കുറവ്.

ക്ഷേമനിധി രണ്ട് തൊഴിലാളികൾക്കായി നിജപ്പെടുത്തണം. മൂന്ന് ജീവനക്കാർക്കാണ് ഇപ്പോൾ ക്ഷേമനിധി അടയ്ക്കുന്നത്‌.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
174
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
31
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
142
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
242
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
177
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
Next Post
പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

പൊതുജനങ്ങൾക്കുള്ള തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി; അരക്കോടിയുടെ തട്ടിപ്പ്,വി.ഇ.ഒ.അറസ്റ്റിൽ

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
70
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
5
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
423
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025