• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

ckmnews by ckmnews
September 3, 2026
in Kerala, Local News
A A
ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി ജി.സി.സി ആർട്സ് ആൻ്റ് സപോർട്സ് ക്ലബ്ബിൻ്റെ നേതൃത്യത്തിലുള്ള ജി.സി.സി അക്കാദമി ഹൈസ്കൂൾ മൈതാനത്ത് നടത്തിയ ഒന്നാമത് അണ്ടർ-13 സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഐ.ഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി.ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ കളിയുടെ രണ്ടാം പകുതിയിൽ നേടിയ ഏക ഗോളിലാണ് കെഎസ് അനയ് നയിച്ച ജി.സി.സി അക്കാദമി ചാലിശ്ശേരിയെ കീഴടക്കിയാണ് റയാൻ അസ്‌ലാം ക്യാപ്റ്റനായ ഐ.ഡി. ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം കിരീടം ചൂടിയത്.

3 ദിവസങ്ങളിലായി പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നായി 8 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.ഒരോ മൽസരത്തിലും ആക്രമണവും ,പ്രതിരോധ നിരയെ മറികടന്നുള്ള മുന്നേറ്റങ്ങളും ഗോൾകീപ്പർമാരുടെ മികച്ച സേവുകളും കൊണ്ട് കൊച്ചുതാരങ്ങൾ ഫുട്ബോൾ മികവിൻ്റെ മനോഹര കാഴ്ചകളാണ് മൈതാനത്ത് സമ്മാനിച്ചത്.നിരവധി രക്ഷിതാക്കളും കായികപ്രേമികളും മത്സരം കാണാൻ എത്തി.ഫൈനൽ മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം സുധീഷ്കുമാർ,വാർഡ് മെമ്പർ ആനിവിനു എന്നിവർ പങ്കെടുത്തു.

സമ്മാനദാന ചടങ്ങിൽ ജി.സി.സി രക്ഷാധികാരി ബാബു നാസർ,വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറർ എ.എം.ഇക്ബാൽ,ജോയിൻ സെക്രട്ടറി ഹമീദ് തുറക്കൽ, എ.സി.ജോൺസൻ സലീം അറക്കൽ ,ബാബു സി പോൾ,അക്കാദമി ടെക്നിക്കൽ ഡയറക്ടർ ശ്രീരാഗ് അമ്പാടി, അക്കാദമി കോച്ചുമാരായ റംഷാദ് കെഎച്ച്, ആഷിൽ ,നബീൽ ,നിഖിൽ, ഷൈബിൻ എന്നിവർ ചേർന്ന് വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.കുട്ടികളിൽ കായികമനോഭാവവും സൗഹൃദവും വളർത്താനും വരുംതലമുറയിലെ ഫുട്ബോൾ പ്രതിഭകൾക്ക് ആത്മവിശ്വാസം പകരാനും ഈ ടൂർണമെന്റിലൂടെ സാധിച്ചതായി സംഘാടകർ അറിയിച്ചു.

Related Posts

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി
Kerala

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
176
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്
Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
33
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
142
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
243
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1.1k
ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ
Kerala

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്‌, പിണറായിയെ വെളുപ്പിക്കരുത്- സർക്കാരിനെതിരെ ജിന്റോ ജോൺ

October 16, 2026
177
Next Post
എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

എടപ്പാൾ തട്ടാംപടി ചേലക്കോട്ടയിൽ പരേതനായ ശങ്കുണ്ണി നായരുടെ ഭാര്യ മല്ലിക നിര്യാതനായി

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
783
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
47
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
490
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025