ചങ്ങരംകുളം:ഓപ്പറേഷൻ തൂഫാൻ പ്രചാരണാർത്ഥം തിരുവോണ നാളിൽ ചങ്ങരംകുളത്ത് ആവേശകരമായ വടംവലി മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.പ്രമുഖരായ 8 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കായി വൻ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 12,000 രൂപ കാഷ് പ്രൈസ്,ട്രോഫി, കൂടാതെ വാഴക്കുലയും സമ്മാനമായി നൽകും. രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3,000 രൂപയും ട്രോഫിയുമാണ് സമ്മാനം.പരിപാടിയിൽ കെ.പി. നൗഷാദ് അലി എം.എൽ.എ, വി.എസ്. ജോയ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.






