ചങ്ങരംകുളം:വര്‍ഷങ്ങളായി തകർന്നു കിടന്ന നന്നംമുക്ക് മുതുകാട് റോഡ് പഞ്ചായത്തിന്റെ സഹകരണത്തോടെ അയല്‍വാസി കൂട്ടായ്മ അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കി.പ്രദേശത്തെ സാമൂഹ്യ സേവന രംഗത്തെ നിറസാനിധ്യമായ അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികള്‍ കോണ്‍ഗ്രീറ്റ് ചെയ്ത് അടച്ച് ഗതാഗത യോഗ്യമാക്കിയത്.മഴക്കാലമായതോടെ റോഡിലെ കുഴികള്‍ വലിയ രീതിയില്‍ അപകടങ്ങള്‍ക്ക് വഴി വെക്കുകയും ഗതാഗതം ദുഷ്കരമാകുകയും ചെയ്തിരുന്നു.വിദ്യാർത്ഥികൾ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും റോഡിന്റെ ദുരവസ്ഥ മൂലം പ്രയാസം നേരിട്ടിരുന്നു.തുടര്‍ന്ന്അയൽവാസി കൂട്ടായ്മയുടെ ഭാരവാഹികള്‍ പഞ്ചായത്തില്‍ എത്തി അധികൃതരെ കണ്ട് യാത്രാദുരിതം ബോധ്യപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് തകർന്ന റോഡ് താത്കാലിക അറ്റക്കുറ്റപ്പണികൾക്കായി പഞ്ചായത്ത് ചെറിയ തുക വകയിരുത്തി നല്‍കിയതോടെയാണ് അയല്‍വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോഡിന്റെ താല്‍കാലിക അറ്റകുറ്റപണികള്‍ തീര്‍ന്ന് റോഡ് ഗതാഗത യോഗ്യമാക്കിയത്.വരും ദിവസങ്ങളില്‍ നടക്കുന്ന നബിദിനാഘോഷവും ഓണാഘോഷവും വിജയകരമാക്കാനുള്ള ഒരുക്കത്തിലാണ് അയല്‍വാസി കൂട്ടായ്മ അംഗങ്ങള്‍






