നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തി. ഇന്നും നിരക്ക് ഉയര്‍ന്ന് തന്നെയാണ്. എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിനാറിന് 275 ഇന്ത്യന്‍ രൂപയ്ക്ക് മുകളിലാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 274 രൂപ എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് വീണ്ടും ഉയര്‍ന്നു. നിരക്ക് ഉയര്‍ന്നതോടെ പ്രവാസികള്‍ക്കും ആശ്വാസമായി. ഇന്ത്യന്‍ രൂപയുടെ ശക്തി കുറഞ്ഞതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് വിനിമയ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്.







