പാലക്കാട് അട്ടപ്പാടിയില്‍ പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി കരുവാരഊരിലാണ് സംഭവം. സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ അജ്‌നേഷ് എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി അഭിനയയ്ക്ക് ഗുരുതരമായി പരുക്കേറ്റു
ഇന്ന് വൈകിട്ട് ആണ് അട്ടപ്പാടിയെ നടുക്കിയ അപകടം ഉണ്ടായത്. 2016 വീടുപണി നിര്‍ത്തിവെച്ചത് ആയിരുന്നു. ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്.
ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ ആറു വയസ്സുകാരി അഭിനയക്ക് ഗുരുതരമായി പരുക്കേറ്റു. മുക്കാലില്‍ നിന്നും 4 മീറ്റര്‍ വനത്തിനകത്ത് ആണ് ഊര്. കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമാകാത്തതോടെ ആദ്യം അടുത്തുള്ള വീട്ടിലെ ബൈക്കിലും പിന്നീട് വനംവകുപ്പിന്റെ ജീപ്പിലും ആണ് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോട്ടത്തറ ട്രൈബല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും







