• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെണ്ടുമല്ലി പൂക്കളുമായി ഓണാഘോഷത്തിന് തുടക്കം കുറിച്ച് കനിവ് ബഡ്‌സ് സ്കൂൾ

ckmnews by ckmnews
August 20, 2026
in UPDATES
A A
ചെണ്ടുമല്ലി പൂക്കളുമായി ഓണാഘോഷത്തിന് തുടക്കം കുറിച്ച് കനിവ് ബഡ്‌സ് സ്കൂൾ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കുട്ടികളുടെ അധ്വാനവും പൂക്കളുടെ നിറപ്പകിട്ടും ചേർന്നപ്പോൾ വട്ടംകുളത്ത് ഓണാഘോഷത്തിന് മനോഹരമായ തുടക്കമായി. കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾ സ്വന്തമായി കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കൾ വിളവെടുത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കഴുകിൽ മജീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ് ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ,ഹെഡ്മിസ്ട്രസ് ഗിരിജ, സ്കൂൾ ജീവനക്കാർ, കുട്ടികൾ,രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കനിവ് ബഡ്‌സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലിക്കും വിവിധ പച്ചക്കറികൾക്കും കൃഷിയൊരുക്കിയത്.മണ്ണൊരുക്കുന്നതു മുതൽ തൈകൾ നട്ടുപിടിപ്പിക്കൽ,പരിപാലനം,നനയ്ക്കൽ, കളനീക്കം,വിളവെടുപ്പ് തുടങ്ങിയ കൃഷിയുടെ ഓരോ ഘട്ടത്തിലും കുട്ടികൾ സജീവമായി പങ്കാളികളായി.കുട്ടികളുടെ കൈകളിൽ വളർന്ന ചെണ്ടുമല്ലി പൂക്കൾ വിളവെടുപ്പിന് പാകമായപ്പോൾ അത് ഓണത്തിന്റെ വരവറിയിക്കുന്ന മനോഹരമായ കാഴ്ചയായി മാറി.

കാർഷിക പ്രവർത്തനങ്ങളിലൂടെ പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ തൊഴിൽപരവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരിൽ കൃഷിയോടുള്ള താൽപര്യവും ആത്മവിശ്വാസവും വളർത്തുന്നതിനുമാണ് സ്കൂൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നത്.കുട്ടികളുടെ അധ്വാനത്തിലൂടെ ലഭിച്ച ചെണ്ടുമല്ലി പൂക്കൾ ഓണവിപണിയിൽ വിൽപ്പന നടത്തി വരുമാനം കണ്ടെത്തുന്നതിനും പദ്ധതിയിലൂടെ സാധിക്കുന്നു.കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ചിങ്ങം ഒന്നിനോടനുബന്ധിച്ചുള്ള സംസ്ഥാനതല പുരസ്കാരത്തിനായി കനിവ് ബഡ്‌സ് സ്കൂൾ ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും ഈ പ്രവർത്തനങ്ങളുടെ മികവിന് ലഭിച്ച അംഗീകാരമായി.കുട്ടികളുടെ അധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും ഒത്തുചേരുമ്പോൾ, കൃഷി ഒരു പഠനപ്രവർത്തനത്തിനപ്പുറം കുട്ടികളുടെ ജീവിതനൈപുണി വികസനത്തിനുള്ള വേദിയായി മാറുകയാണ്.കുട്ടികൾ സ്വന്തം കൈകളാൽ നട്ടുവളർത്തിയ ചെണ്ടുമല്ലിയുടെ സ്വർണനിറത്തിൽ വിരിഞ്ഞ പൂക്കളോടൊപ്പം കനിവ് ബഡ്‌സ് സ്കൂളിലും വട്ടംകുളം ഗ്രാമപഞ്ചായത്തിലും ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് ഹൃദ്യമായ തുടക്കമായി.

Related Posts

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍
UPDATES

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍

August 20, 2026
15
അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി
UPDATES

അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി

August 20, 2026
11
ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി
UPDATES

ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

August 20, 2026
5
ചങ്ങരംകുളം പള്ളിക്കര തെക്ക്മുറി കുറ്റിപറമ്പിൽ സൈദ് മുഹമ്മദ് നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര തെക്ക്മുറി കുറ്റിപറമ്പിൽ സൈദ് മുഹമ്മദ് നിര്യാതനായി

August 20, 2026
124
അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ
UPDATES

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
102
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌
UPDATES

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
158
Next Post
ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം'അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

Recent News

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.പി.വിഭാഗത്തിലെ കുരുന്നുകള്‍

August 20, 2026
15
അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി

അണ്ണാക്കമ്പാട് പാലക്കാട്ട് വില്ലയില്‍ താമസിക്കുന്ന പരേതനായ വീട്ടിൽ വളപ്പിൽ വാസു മകൻ അശോകൻ നിര്യാതനായി

August 20, 2026
11
ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

ജലസേചന വകുപ്പിൻ്റെ ഉന്നതതല യോഗത്തിൽ തീരുമാനം’അങ്ങാടിപ്പാലം,ചങ്ങാടംപാലംനിർമ്മാണം പിഡബ്ല്യുഡിക്കു കൈമാറി

August 20, 2026
5
ചെണ്ടുമല്ലി പൂക്കളുമായി ഓണാഘോഷത്തിന് തുടക്കം കുറിച്ച് കനിവ് ബഡ്‌സ് സ്കൂൾ

ചെണ്ടുമല്ലി പൂക്കളുമായി ഓണാഘോഷത്തിന് തുടക്കം കുറിച്ച് കനിവ് ബഡ്‌സ് സ്കൂൾ

August 20, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025