ചങ്ങരംകുളം:തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ വെച്ച് ചേർന്നു പ്രസിഡണ്ട് വികെ ഹമീദിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കൊട്ടിലിങ്ങൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസിയ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർഫാത്തിമ,ഗ്രാമ പഞ്ചായത്ത് മെമ്പർ സതീദേവി,കോൾ സംരക്ഷണ സമിതി സെക്രട്ടറി ജയന്തൻ ആശംസ പ്രസംഗം നടത്തി.പെരുമ്പടപ്പ് അസി കൃഷി ഓഫീസർ സന്ദീപ് വിഷയാവതരണം നടത്തി







