കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെൺസുഹൃത്തിനെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുൺ നന്ദ (30) എന്നയാളാണു മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്.കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്സാപ്പിൽ അയച്ചുനൽകി. ഉടൻ തന്നെ യുവതിയെ താമസസ്ഥലത്തെത്തിയ അരുൺ കൈലാഷ് ദീപക് ആശുപത്രിയിലെത്തിച്ചു.തൊട്ടുപിന്നാലെ കുഴഞ്ഞുവീണ ഇയാൾ മരിക്കുകയും ചെയ്തു.ഹൃദയാഘാതമാകാം മരണകാരണമെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു