• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

cntv team by cntv team
July 30, 2026
in Kerala
A A
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കഴി‌ഞ്ഞ സർക്കാർ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ ആഭ്യന്തര വിജിലൻസ് വകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുനർജനിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്‌ടർ റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വി ഡി സതീശന് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങളൊന്നും സതീശൻ ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെട്ടുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പുനര്‍ജനി പദ്ധതിക്കായി ഫണ്ട് പിരിവ് നടത്തിയതിലെ ക്രമക്കേട് ആരോപണത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവിന് പങ്കില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. 2025 സെപ്തംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഡിഐജി കൈമാറിയ കത്തിലാണ് പരാമര്‍ശമുള്ളത്. വി ഡി സതീശന്റെ അക്കൗണ്ടിലേയ്ക്ക് പണം വന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്.വിദേശ സന്ദര്‍ശനത്തിനുശേഷം സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ട്. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധസംഘടനയാണ്. സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.ഭരണം മാറിയതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അടിസ്ഥാനരഹിതമായ കാര്യങ്ങളായിരുന്നു ഉന്നയിക്കപ്പെട്ടത്. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ആഭ്യന്തരമന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Related Posts

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി
Kerala

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
42
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി
Kerala

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി
Kerala

അഭിമന്യു കേസിൽ രഹസ്യ വിചാരണ വേണ്ട; പ്രതികളുടെ ഹർജി തള്ളി കോടതി

September 22, 2026
12
വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും
Kerala

വിഡി സതീശന്‍റെ ചാർട്ടേർഡ് ഫ്ലൈറ്റ് യാത്ര; ചെലവിന്‍റെ കാര്യത്തിൽ അവ്യക്തത തുടരുന്നു, വിശദീകരണം ഉണ്ടായേക്കും

September 22, 2026
30
കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌
Kerala

കൃഷി ചെയ്താൽ ഗ്രേസ് മാർക്ക്!; ‘പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം’-മന്ത്രി ടി.സിദ്ദിഖ്‌

September 22, 2026
32
Next Post
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

Recent News

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
0
നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

നിലമ്പൂരിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, മരണം ആറായി

September 22, 2026
42
ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

ലോകചാമ്പ്യൻമാരെ വിറപ്പിച്ച് ജപ്പാൻ; കഷ്ടിച്ച് 2 റൺസിന് ജയിച്ച് ഇന്ത്യ

September 22, 2026
22
‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

‘ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ പരിശോധിക്കണം’; വാഹന മോഡിഫിക്കേഷനിൽ കർശന പരിശോധന വേണമെന്ന് ഹൈക്കോടതി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025