കുറ്റിപ്പുറം ബസ്സ് അപകടത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അപകടത്തില്‍ ഗതാഗതമന്ത്രി സിപി ജോണ്‍ മോട്ടോര്‍വാഹന വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.അപകടത്തില്‍ പെട്ട ബസ്സിന്റെ ടയര്‍ ഊരി തെറിച്ചതെങ്ങനെയെന്ന് അന്വേഷിക്കും.ടയര്‍ ഊരിയത് അപകടത്തിന് കാരണമായോ എന്നും അന്വേഷണത്തിന്റെ പരിതിയില്‍ വരുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ബസ്സ് മറിയുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.സിസിടിവി ദൃശ്യം ലഭിച്ചത് അന്വേഷണത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍






