കുറ്റിപ്പുറംഅപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരുമായി കോട്ടക്കലിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ദേശീയപാതയില്‍ ടോള്‍ പ്ളാസയില്‍ കുടുങ്ങിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി.വെട്ടിച്ചിറയിലെ ടോള്‍പ്ളാസയിലെ ബ്ളോക്കില്‍ കുടുങ്ങിയ ആബുലന്‍സ് കടത്തി വിട്ടില്ലെന്നാണ് ആരോപണം.ആംബുലന്‍സ് ജീവനക്കാരും ടോള്‍പ്ളാസയിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.ഏറേ നേരെ നീണ്ട് നിന്ന വാക്കേറ്റം കയ്യേറ്റത്തില്‍ വരെ എത്തുകയും ചെയ്തു.പതിവായി രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വരാറുണ്ടെന്നാണ് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നത്






