കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിയിലും നിരാഹാര സമരം തുടർന്ന് സോനം വാങ്ചുക്ക്. ലക്ഷ്യം കാണുംവരെ പിന്മാറില്ലെന്നാണ് പ്രഖ്യാപനം. സോനം വാങ്ചുകിന് പിന്തുണയുമായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജിയും സമരത്തിലാണ്. സിജെപിയുടെ പാർലമെന്റ് പ്രതിഷേധ മാർച്ച് അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്
നിലവിൽ സോനത്തിന്റെ പൾസ്, ബി.പി., ഓക്സിജൻ നില സാധാരണ നിലയില്‍ ആണെന്നും നിർജലീകരണത്തിന്റെ ലക്ഷണങ്ങളുണ്ട് എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രതിപക്ഷ പിന്തുണയായതോടെ സമരം കൂടുതൽ ശക്തമായിട്ടുണ്ട്. നൂറുകണക്കിന് പേരാണ് ജന്തർ മന്തറിലേക് ഒഴുകി എത്തുന്നത്. ഇന്നലെ രാവിലെ അപ്രതീക്ഷിതമായാണ് പൊലീസ് സംഘം നിരാഹാരത്തിലുള്ള സോനം വാങ് ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഡല്‍ഹി ഹൈകോടതി ഉത്തരവ് പ്രകാരമാണ് സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടേഴ്‌സ് ആംബുലന്‍സില്‍ ജന്തര്‍മന്തറില്‍ എത്തിയത്. സോനം വാങ്ചുകിനെ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും സിജെപി തടഞ്ഞു. ഞൊടിയിടയില്‍ മഫ്തിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘം ഡോക്ടേഴ്‌സിനൊപ്പം സമരവേദിയിലേക്ക് പ്രവേശിച്ചു. അര്‍ധസൈനിക വിഭാഗത്തിന്റെ സഹായത്തോടെ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു







