• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാർഷിക രംഗത്ത് വിപ്ലവവുമായി എറവറാംകുന്നിലെ ‘പൈതൃക കർഷക സംഘം

ckmnews by ckmnews
July 14, 2026
in Local News
A A
യന്ത്രവൽക്കരണത്തിലൂടെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാർഷിക രംഗത്ത് വിപ്ലവവുമായി എറവറാംകുന്നിലെ ‘പൈതൃക കർഷക സംഘം
0
SHARES
341
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​ചങ്ങരംകുളം:കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ തൊഴിലാളി ക്ഷാമത്തിനും അമിത കൂലി ചിലവിനും സ്വന്തം രീതിയിൽ പരിഹാരം കണ്ടെത്തി മാതൃകയാവുകയാണ് ആലങ്കോട് പഞ്ചായത്തിലെ എറവറാംകുന്ന് പ്രദേശത്തെ ‘പൈതൃക കർഷക സംഘം.കൃഷി പൂർണ്ണമായും യന്ത്രവൽക്കരിച്ചുകൊണ്ടാണ് ഈ കർഷക കൂട്ടായ്മ കാർഷിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിച്ചിരിച്ചത്.

കൃഷിയിടം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾക്കായി ട്രാക്ടർ, വരമ്പ് വെക്കുന്ന മെഷീൻ,റൊട്ടവേറ്റർ, ടില്ലർ മെഷീൻ, കേജ് വീൽ, കരി, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയ അത്യാധുനിക കാർഷിക ഉപകരണങ്ങളാണ് സംഘം സ്വന്തമായി വാങ്ങിയിട്ടുള്ളത്. ഈ യന്ത്രങ്ങൾ തങ്ങളുടെ കൃഷി ആവശ്യങ്ങൾക്ക് പുറമെ, പ്രദേശത്തെ മറ്റ് സാധാരണക്കാരായ കർഷകർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.ഇത് ചങ്ങരംകുളം മേഖലയിലെ മറ്റ് കർഷകർക്കും വലിയ ആശ്വാസമാകും.കഴിഞ്ഞ 10 വർഷമായി കാര്‍ഷിക രംഗത്ത് സജീവമായ മുതിർന്നവരും യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന 11 പേരടങ്ങുന്ന സംഘമാണ് ഈ സജീവ കർഷക കൂട്ടായ്മ

സംഘത്തിന്,ഉൽപ്പാദന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ 2023-2024 വർഷത്തെ ‘മികച്ച കൃഷിക്കൂട്ടത്തിനുള്ള സംസ്ഥാന കർഷക അവാർഡും ലഭിച്ചിട്ടുണ്ട്.നെൽക്കൃഷിക്ക് പുറമെ കൃത്യതാ കൃഷി രീതിയിലുള്ള (Precision Farming)പച്ചക്കറി കൃഷി, തണ്ണിമത്തൻ,ഷമാം, പപ്പായ,ഇഞ്ചി,മഞ്ഞൾ കൃഷികളും ഇവർ വിജയകരമായി നടത്തി വരുന്നുണ്ട്. കൂടാതെ ഉപജീവനത്തിനായി മത്സ്യകൃഷി, മുയൽ, കോഴി, പശു, താറാവ് വളർത്തൽ, തേനീച്ച വളർത്തൽ എന്നിവയും ഇവർ നടത്തി വരുന്നുണ്ട്.തങ്ങൾ ഉത്പാദിപ്പിക്കുന്ന സാധനങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും,കൃഷിക്ക്‌ ആവശ്യമുള്ള ഉൽപ്പന്നങ്ങളും ചങ്ങരംകുളത്തെ പൈതൃക ഇക്കോ ഷോപ്പിൽ ലഭ്യമാണ്. എഫ്.പി.ഓ (FPO) വിപണന കേന്ദ്രങ്ങൾ എന്നിവ വഴിയും ഓൺലൈൻ വഴിയും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്നുണ്ട്.ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ കൃഷി
പൂർണ്ണമായും ശാസ്ത്രീയമായ രീതിയിലാണ് ഇവരുടെ മുന്നേറ്റം. മണ്ണിലെ ജൈവാംശം നിലനിർത്താൻ ട്രൈകോഡർമ കൾച്ചർ ചെയ്ത ജൈവവളങ്ങളും ഡൈഞ്ച കൃഷിയും (ചണമ്പ്) ഉപയോഗിക്കുന്നു.വന്യമൃഗ ശല്യം തടയാൻ സോളാർ ഫെൻസിംഗും,കീടങ്ങളെ അകറ്റാൻ സോളാർ ലൈറ്റ് ട്രാപ്പുകളും കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. മികച്ച പരാഗണത്തിലൂടെ കൂടുതൽ വിളവ് ഉറപ്പാക്കാൻ തോട്ടങ്ങളിൽ തേനീച്ചക്കൂടുകളും ഒരുക്കിയിരിക്കുന്നു.ആലങ്കോട് കൃഷിഭവൻ, ബ്ലോക്ക് കൃഷിഭവൻ, എസ്.എച്ച്.എം (SHM) പദ്ധതി, ആത്മ (ATMA), ഫിഷറീസ് വകുപ്പ്, ആലങ്കോട് പഞ്ചായത്ത്,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്, സ്മാം (SMAM) പദ്ധതി എന്നിവയുടെ സഹായ സഹകരണങ്ങൾ ഈ വിജയത്തിന് പിന്നിലുണ്ടെന്നും സംഘം കൃതജ്ഞതയോടെ സ്മരിക്കുന്നു.അബ്ബാസ് എൻ.എം,സുഹൈർ എറവറാംകുന്ന് എന്നിവരുടെ നേതൃത്വത്തിൽ മൂസ ഇ.എം,സബാഹുസലാം ഇ.എം, ഉബൈദ്,ഇ.എം, ഷാഹിർ ബിൻഹമീദ്,ഫഹദ് ഇ.എച്ച്, ആസിഫ് ഇ.എ, അഷ്‌റഫ്‌ ബിൻ മുഹമ്മദ്‌, അമീറാ സബാഹു, ഷൗക്കത്ത് ഇ.എച്ച് എന്നിവരാണ് ഈ വിജയഗാഥയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങൾ

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
186
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
928
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
218
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
16
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
736
Next Post
പൊന്നാനി ബിനാലെ’ ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

പൊന്നാനി ബിനാലെ' ചരിത്രത്തെ ലോകത്തിന് മുന്നിലെത്തിക്കുംചങ്ങരംകുളം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങൾ ബിനാലെയുടെ ഭാഗമാകും: കെ.പി. നൗഷാദലി എം.എൽ.എ

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
140
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
107
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
186
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025