കോഴിക്കോട് കക്കട്ടിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നരിപ്പറ്റ സ്വദേശി കക്കാട്ട് മീത്തൽ രാജേഷ് ആണ് അപകടത്തിൽ മരിച്ചത്. കുറ്റ്യാടി -നാദാപുരം സംസ്ഥാന പാതയിൽ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നാദാപുരം ഭാഗത്ത് നിന്ന് വരുകയായിരുന്ന ടൂറിസ്റ്റ് ബസ് അതേ ദിശയിൽ പോവുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രാജേഷ് മരിച്ചു.