• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ക്യൂ നിൽക്കണ്ട; മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ അടയ്ക്കാം; പദ്ധതിയുമായി KSEB

ckmnews by ckmnews
November 30, 2024
in Kerala
A A
വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ക്യൂ നിൽക്കണ്ട; മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ അടയ്ക്കാം; പദ്ധതിയുമായി KSEB
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈദ്യുതി ബില്ല് ഇനി മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ തന്നെ അടയ്ക്കാം. പുത്തൻ പദ്ധതി അവതരിപ്പിച്ച് കെഎസ്ഇബി. മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയമെന്ന് കെഎസ്ഇബി.മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കള്‍ക്ക് അനായാസം ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ ഭാരത് ബില്‍പേ ആപ്ലിക്കേഷനുകളിലൂടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും.യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈന്‍ പണമടയ്ക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളവര്‍ക്കും വലിയ തോതില്‍ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോട്ട് ബില്‍ പേയ്മെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ലെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്.നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Related Posts

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

May 2, 2026
2
ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്
Kerala

ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

May 2, 2026
3
‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി
Kerala

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

May 1, 2026
174
പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
Kerala

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

May 1, 2026
247
വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
Kerala

വിവാഹത്തെ എതിർത്ത വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

May 1, 2026
178
ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
Kerala

ഉപഭോക്തൃ അവകാശങ്ങളുടെ കാവലാൾ ഇനി ഓർമ്മ; പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026
49
Next Post
ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

Recent News

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

May 2, 2026
2
വില്ലൻ  തണ്ണിമത്തനല്ല,​ ശരീരത്തിൽ മോർഫിൻ സാന്നിദ്ധ്യം: മുംബയിലെ കുടുംബത്തിന്റെ  മരണത്തിൽ ദുരൂഹത

വില്ലൻ  തണ്ണിമത്തനല്ല,​ ശരീരത്തിൽ മോർഫിൻ സാന്നിദ്ധ്യം: മുംബയിലെ കുടുംബത്തിന്റെ  മരണത്തിൽ ദുരൂഹത

May 2, 2026
1
കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

May 2, 2026
2
ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

May 2, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025