കോഴിക്കോട് :വിവാഹമുറിച്ചതിനുശേഷം കാണാതായ യുവതിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് മേപ്പയൂര്‍ ചങ്ങരംവള്ളിയിലാണ് സംഭവം.
കോട്ടക്കുന്നുമ്മല്‍ സുമയുടെ മകള്‍ സ്‌നേഹാഞ്ജലിയുടെ(24) മൃതദേഹമാണ് മുത്താമ്പി പുഴയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറോടെയാണ് യുവതിയെ കാണാതായത്. തിരച്ചിലില്‍ യുവതിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.ഇന്നലെ വൈകീട്ട് നാലോടെ ഒരാള്‍ പുഴയില്‍ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.