• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

cntv team by cntv team
June 24, 2026
in Kerala
A A
ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി
0
SHARES
168
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹെെക്കോടതി. കൗൺസിലർമാർ സത്യപ്രതിജ്ഞ ചടങ്ങിൽ ചട്ടം ലംഘിച്ചെന്നും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നുമാണ് ഹെെക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിഷ്ണുമോഹൻ (പാങ്ങോട്), ആശനാഥ് (കരുമം), ഹരികുമാർ (ഫോർട്ട്), ദീപ എസ് നായർ ( പെരുന്താന്നി), സുകന്യ (ശ്രീകണ്ഠേശ്വരം), ജയ രാജീവ് (കടകംപള്ളി), സുനിൽ (ആറ്റിപ്ര), അഡ്വ. മിനി (ആക്കുളം), വയൽക്കര രതീഷ് (പൂങ്കുളം), വിനോദ് (ചെറുവയ്ക്കൽ),ഗോപ കുമാർ (തിരുവല്ലം), സുധി എസ് എസ് (ആറ്റുകാൽ), വി ഗിരി (കമലേശ്വരം), സരിത പി (മണക്കാട്), ഉദയൻ (മണ്ണന്തല), സുഗതൻ (വാഴോട്ടുകോണം ), സൂര്യ (വലിയശാല), ശ്രീദേവി (പൊന്നുമംഗലം),​ പാപ്പനംകോട് സജി (മേലാംകോട്), ബീന ( നെടുങ്കാട്) എന്നിവരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.

സിപിഎം കൗൺസിലർ എസ് പി ദീപക്കാണ് ഇതുസംബന്ധിച്ച ഹെെക്കോടതിയെ സമീപിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി പ്രതിജ്ഞ ചെയ്യാൻ എതിർകക്ഷികളായ അംഗങ്ങളോട് നിർദ്ദേശിക്കണമെന്നും അതുവരെ ഇവരെ കൗൺസിലിൽ നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഇവർ വോട്ടുചെയ്തതും ചോദ്യം ചെയ്തിട്ടുണ്ട്.

അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ തുടങ്ങിയവരുടെ പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നാണ് ഹർജിയിലെ വാദം. നിയമപ്രകാരം ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ മാത്രമാണ് അനുവദനീയം.

ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം വോട്ടെടുപ്പിന് തൊട്ടു മുൻപ് ദീപക് ചൂണ്ടിക്കാട്ടിയത് തർക്കത്തിനിടയാക്കിയിരുന്നു. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്നാണ് കളക്ടർ അനുകുമാരി പ്രതികരിച്ചത്. ഇതിനെ കയ്യടിയോടെയാണ് ബിജെപി അംഗങ്ങൾ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ നിർദേശിച്ചിരുന്നു. പിന്നാലെയാണ് ദീപക് ഹെെക്കോടതിയെ സമീപിച്ചത്.

ഹർജിക്ക് പിന്നാലെ 20 കൗൺസിലർമാരിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വാദത്തിനിടെ ദൈവത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ജീവിച്ചിരിക്കുന്ന വ്യക്തികളേയോ ഗുരുക്കന്മാരേയോ ആൾദൈവങ്ങളേയോ ആരാധിക്കുന്നവരുണ്ട്. ഇതിൽ അവരെ തെറ്റുപറയാനാകില്ല. എന്നാൽ ആരാണ് അവരുടെ കാഴ്ചപ്പാടിലെ ദൈവം? ആൾ ദൈവങ്ങളുടേയും മറ്റും പേരിൽ പ്രതിജ്ഞയെടുക്കുന്നത് നിയമപരമായിനിലനിൽക്കുമോ? എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ വാദം പൂർത്തിയായപ്പോൾ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കുകയായിരുന്നു.

Related Posts

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
100
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്
Kerala

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
48
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
222
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
49
പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala

പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

August 10, 2026
140
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
53
Next Post
അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

Recent News

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
100
ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ടി ജി മോഹൻദാസ് സ്ത്രീകളുടെ മാന്യതയെ ഹനിച്ചു; റിമാൻഡ് റിപ്പോർട്ട് പുറത്ത്

August 10, 2026
48
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
222
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025