• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

ckmnews by ckmnews
June 13, 2026
in UPDATES
A A
ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ
0
SHARES
452
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഷൊർണൂർ:ജീവിതപ്രയാസങ്ങളിൽനിന്ന് രക്ഷതേടി ആൺവേഷം കെട്ടി ജോലിക്കിറങ്ങിയ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം. മനംമടുത്ത് ജീവനൊടുക്കാൻ തീരുമാനിച്ച കുട്ടിക്ക് രക്ഷയായി റെയിൽവേ പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.

തീവണ്ടിയുടെ വാതിൽപ്പടിയിൽ കുട്ടിയുടെ അസ്വാഭാവികമായ യാത്ര ശ്രദ്ധയിൽപ്പെട്ട പോലീസുകാരനാണ് സംഭവങ്ങളുടെ ചുരുളഴിച്ചതെന്ന് റെയിൽവേ പോലീസ് പറയുന്നു. ആൺകുട്ടിയാണെന്ന് കരുതിയാണ് പോലീസുകാരൻ പരിചയപ്പെട്ടത്. തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ച് വിവരങ്ങൾ തിരക്കിയപ്പോഴാണ് കുട്ടി മനസ്സുതുറന്നത്.

അച്ഛനില്ല, അമ്മ മാനസിക വെല്ലുവിളി നേരിടുന്നു. അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസം. അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ ആൺവേഷത്തിൽ ജോലിചെയ്യാൻ തീരുമാനിച്ചു. സഹോദരതുല്യനായി കരുതിയ സനോജിന്റെ മിനിലോറിയിൽ ക്ലീനറായി ജോലിക്ക് കയറി.

ജൂൺ രണ്ടിനാണ് വയനാടുനിന്ന് യാത്ര തുടങ്ങിയത്. കോഴിക്കോട് വണ്ടി നിർത്തിയപ്പോൾ സനോജ് ലോഡ്‌ജിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടി. പിന്നീട് സംസാരിച്ച് ഒത്തുതീർപ്പായി. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നെ അവിടെ നിന്നില്ല. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തി ആദ്യം കണ്ട തീവണ്ടിയിൽ കയറി.

വണ്ടിയിൽനിന്ന് ചാടി ജീവനൊടുക്കാൻ ആലോചിച്ചു‌. പോലീസുകാരൻ റെയിൽവേ പോലീസ് എസ്.എച്ച്.ഒ. അനിൽ മാത്യുവിനെ വിവരം അറിയിച്ചു. പെൺകുട്ടിയെ തൃശ്ശൂരിൽ ഇറക്കി. വൈദ്യപരിശോധനയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. പെൺകുട്ടിയിപ്പോൾ ചെൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ്.

പെരിന്തൽമണ്ണയിലെ പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. കേസ് മീനങ്ങാടി പോലീസിന് കൈമാറി.

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
442
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
57
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
17
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
46
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
18
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
25
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
20
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
48
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
143
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025