• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

cntv team by cntv team
June 12, 2026
in Kerala
A A
വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണ ടിയ്ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ്. ബുധനാഴ്ച രാവിലെ 10.30ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് വീണ അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയിൽ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇത്രയും സാവകാശം നൽകാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് ഇന്ന് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു.

അനാരോഗ്യം ചൂണ്ടിക്കാട്ടി വൈദ്യപരിശോധാ രേഖകള്‍ സഹിതം അവധി അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ പരിഗണിക്കുന്നതാണ് രീതി. എന്നാല്‍ പിഎംഎല്‍എ വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ട് ഹാജരാകുമെന്നാണ് വ്യവസ്ഥ. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകൻ ആണ് ശരൺ എസ് കർത്തയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനാണ് ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Related Posts

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി
Kerala

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി

June 12, 2026
27
മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു
Kerala

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
239
ലോകകപ്പ് ഫുട്ബോൾ: വ്യത്യസ്തമായ ​ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ; കേരളത്തിൽ ആദ്യമെന്ന് സംഘാടകർ
Kerala

ലോകകപ്പ് ഫുട്ബോൾ: വ്യത്യസ്തമായ ​ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ; കേരളത്തിൽ ആദ്യമെന്ന് സംഘാടകർ

June 12, 2026
54
സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

June 12, 2026
34
പകർച്ചവ്യാധി ഭീഷണിയിൽ കേരളം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ
Kerala

പകർച്ചവ്യാധി ഭീഷണിയിൽ കേരളം: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

June 12, 2026
36
KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി
Kerala

KSRTC ഓർഡിനറി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഉത്തരവിറക്കി ഗതാഗത സെക്രട്ടറി

June 11, 2026
183
Next Post
മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

Recent News

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി

June 12, 2026
27
മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു

June 12, 2026
239
വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

വീണ ടിയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

June 12, 2026
31
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

June 12, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025