• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ലോകകപ്പ് ഫുട്ബോൾ: വ്യത്യസ്തമായ ​ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ; കേരളത്തിൽ ആദ്യമെന്ന് സംഘാടകർ

cntv team by cntv team
June 12, 2026
in Kerala
A A
ലോകകപ്പ് ഫുട്ബോൾ: വ്യത്യസ്തമായ ​ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ; കേരളത്തിൽ ആദ്യമെന്ന് സംഘാടകർ
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ലോകകപ്പിനെ വരവേൽക്കാൻ വലിയ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ വ്യത്യസ്തമായ ​ഗെയിമിംഗ് ആപ്പുമായി ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി. ലോകത്ത് ഏതൊരു ഫുട്ബോൾ പ്രേമിക്കും പങ്കെടുക്കാൻ കഴിയുന്ന ‘ഫ്രീകിക്ക് വേൾഡ് കപ്പ് പ്രെഡിക്ടർ ​ഗെയിമിംഗ് ആപ്പാ’ണ് ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ആപ്പിൻ്റെ ലോ​ഗോ പ്രകാശനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് നിർവ്വഹിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോളർ സി കെ വിനീതാണ് ​ഗെയിമിം​ഗ് ആപ്പിൻ്റെ ലോഞ്ചിങ് നിർവ്വഹിച്ചത്.ലോകത്തെ ഏതൊരു ഫുട്ബോൾ പ്രേമിക്കും സൗജന്യമായി ഈ ആപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരം മുതൽ ഇത്തരത്തിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നവർക്ക് ഓരോ മത്സരങ്ങളുടെയും ഫലം, ​ഗോൾനില, പ്ലെയർ ഓഫ് ദി മാച്ച്, ബോൾ പെസഷൻ അടക്കമുള്ള കാര്യങ്ങൾ പ്രവചിക്കാം. നോക്കൗട്ട് റൗണ്ട് ആകുന്നതോടെ കൂടുതൽ പ്രവചനങ്ങളും സ്പോർട്സ് ചലഞ്ചുകളും മത്സരത്തിൻ്റെ ഭാ​ഗമായി ഉൾപ്പെടുത്തുമെന്നാണ് സംഘടകർ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ മത്സരവും ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുമ്പുവരെ പ്രവചനം നടത്താം. മത്സരത്തിൻ്റെ വിവിധഘട്ടങ്ങളിൽ ഫ്ലാഷ് ക്വിസുകൾ അടക്കം ബോണസ് പോയിൻ്റുകൾ കണ്ടെത്താൻ വേണ്ടി കഴിയുന്ന വിവിധ ചലഞ്ചുകൾ ഉൾപ്പെടുത്തും. നടത്തുന്ന പ്രവചനങ്ങൾ ശരിയാകുന്നതിന് അനുസരിച്ച് പോയിൻ്റുകൾ നേടിയെടുക്കാൻ വേണ്ടി കഴിയും. പോയിൻ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസത്തെയും മത്സരങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ആ ദിവസത്തെ പോയിൻ്റ് പട്ടിക പ്രസിദ്ധീകരിക്കും. ലോകകപ്പിൻ്റെ ആദ്യ മത്സരം മുതൽ ഫൈനൽ വരെ പ്രവചനം നടത്താനും പോയിൻ്റുകൾ നേടിയെടുക്കാനും വിജയികളാകാനും സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.

Related Posts

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി
Kerala

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
375
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം
Kerala

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
53
പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ
Crime

പാലക്കാട് ട്രെയിനിൽ 15 കുപ്പി വിദേശ മദ്യവുമായി പാൻട്രി ജീവനക്കാരൻ പിടിയിൽ

September 16, 2026
57
അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ
Kerala

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന ഹർജിക്കെതിരെ പ്രോസിക്യൂഷൻ

September 16, 2026
35
‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ
Kerala

‘മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കണം’; റിപ്പോർട്ടർ ടിവി ആസ്ഥാനത്തേക്ക് പൊലീസ് അതിക്രമിച്ചു കയറിയതിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

September 16, 2026
47
ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം
Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

September 16, 2026
352
Next Post
ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

Recent News

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: കേസെടുത്ത് പൊലീസ്; ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

September 16, 2026
375
ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്നും ഇരുട്ടിലാകും; രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

September 16, 2026
53
‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

‘അരിയോസോമ സിഎംഎഫ്ആര്‍ഐയന്‍സെ’; അറബിക്കടലില്‍ നിന്നും സിഎംഎഫ്ആര്‍ഐയുടെ പേരില്‍ പുതിയ ഈല്‍ മത്സ്യം

September 16, 2026
111
ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

ചാവക്കാടിൽ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ഗര്‍ഭിണിയായ വിദ്യാര്‍ഥിനിക്ക് പരുക്ക്

September 16, 2026
431
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025