• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

cntv team by cntv team
June 9, 2026
in Kerala, Local News
A A
അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലുവ: മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ ഓർമ്മക്കായി അശോകപുരം നാരായണൻ ഫൗണ്ടേഷനും കെ.ജെ.യു. ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റ് എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി. നെൽകർഷകരുടെ കണ്ണീരും ദുരിതവും വിവരിച്ച് കേരളത്തിലെ ഏറ്റവും വലിയ നെല്ലറകളിൽ ഒന്നായ പൊന്നാനി കോൾ പടവ് സംബന്ധിച്ചു ‘പൊന്നാനി നെല്ലറയ്ക്ക് എന്തുപറ്റി?’ എന്ന തലക്കെട്ടിൽ അഞ്ച് ദിവസങ്ങളിലായി മാതൃഭൂമി മലപ്പുറം എഡിഷനിൽ പ്രസിദ്ധീകരിച്ച വാർത്താ പരമ്പരയാണ് അവാർഡിന് അർഹമാക്കിയത്.

10,001 രൂപയും ശിലാഫലകവും മംഗളപത്രവും അടങ്ങുന്ന അവാർഡ് ജൂലായ്‌ മാസം ആദ്യവാരം ആലുവയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ എം.പി. ജോസഫും കൺവീനർ ബേബി കരുവേലിലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2009 നവംബർ മുതൽ മാതൃഭൂമി എരമംഗലം ലേഖകനായ ഫാറൂഖ് വെളിയങ്കോട് പ്രവർത്തിക്കുന്നു. ഇതിനോടകം കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെത് ഉൾപ്പെടെ അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനം സാധ്യമാക്കുന്ന നിരവധി വാർത്ത പരമ്പരകൾ ‘മാതൃഭൂമി’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ വിദ്യാഭ്യാസ വാർത്തകളും പ്രത്യേക പൊളിറ്റിക്കൽ സ്റ്റോറികളും ചെയ്തിട്ടുണ്ട്.

എം.എ. ഹംസ സ്മാരക പ്രത്യേക മാധ്യമ പുരസ്‌കാരം (2015), മെഡ് എക്‌സ്‌പോ മീഡിയ അവാർഡ് (2018), മാറഞ്ചേരി ഫെസ്റ്റ് മീഡിയ അവാർഡ് (2019), പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം (2019), അക്ഷരദീരം മീഡിയ അവാർഡ് (2021), ലൈവ് ടിവി കേരള മീഡിയ അവാർഡ് (2022), എ.കെ.എസ്.ടി.യു. ഭദ്രം വിദ്യാഭ്യാസ മാധ്യമ പ്രത്യേക പുരസ്‌കാരം (2022), പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാധ്യമ പുരസ്‌കാരം (2025) തുടങ്ങിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2017 ൽ ഐഐടി മദ്രാസിലും 2018 ൽ ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നോവിലും നടന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ സോഷ്യൽ ഓർഗനൈസേഷൻ ആൻഡ് മീഡിയ സെമിനാറിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. വന്നേരിനാട് പ്രസ്സ് ഫോറം ജനറൽ സെക്രട്ടറി. കെ.ജെ.യു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.

ഭാര്യ: ഇ.എം. യസി. മകൻ: ഫർഹാൻ ഫാറൂഖ് (ആറാം ക്ലാസ്സ് വിദ്യാർത്ഥി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ വെളിയങ്കോട്). ആലുവയിൽ നടന്ന വാർത്താസമ്മേളനത്തിൽകെ.ജെ.യു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, മേഖല സെക്രട്ടറി എം.പി. നിത്യൻ എന്നിവരും പങ്കെടുത്തു.

Related Posts

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം
Kerala

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
41
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു
Kerala

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
401
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ
Crime

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
237
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Kerala

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
50
മൂക്കുതല ശ്രീരക്തേശ്വര വിദ്യാനികേതനിൽ നമാമി ഭാരതം എന്ന പരിപാടി സംഘടിപ്പിച്ചു
Local News

മൂക്കുതല ശ്രീരക്തേശ്വര വിദ്യാനികേതനിൽ നമാമി ഭാരതം എന്ന പരിപാടി സംഘടിപ്പിച്ചു

September 25, 2026
106
എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി
Kerala

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

September 25, 2026
42
Next Post
ടീം ERM മാധ്യമ പുരസ്കാരം മനോരമ റിപ്പോര്‍ട്ടര്‍ ഷാജി ചപ്പയിലിന്

ടീം ERM മാധ്യമ പുരസ്കാരം മനോരമ റിപ്പോര്‍ട്ടര്‍ ഷാജി ചപ്പയിലിന്

Recent News

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

ബോട്ട് അപകടത്തിൽ തൊഴിലാളികളെ രക്ഷിച്ച മത്സ്യതൊഴിലാളികൾക്ക് കോസ്റ്റൽ പോലീസിന്റെ ആദരം

September 25, 2026
41
സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

സമ്പത്ത് കാട്ടി വീഡിയോ പങ്കുവച്ചു, പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം; 118 പവനും പണവും കവർന്നു

September 25, 2026
401
പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

പൊന്നാനിയിൽ മൂന്ന് ഗ്രാം എംഡിഎംഎ ആയി ഓട്ടോ ഡ്രൈവർ പൊന്നാനി പോലീസ് പിടിയിൽ

September 25, 2026
237
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

September 25, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025