• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍

cntv team by cntv team
June 9, 2026
in Kerala
A A
ടിനി ടോമിനെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും: അന്‍സിബ ഹസന്‍
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നടി അന്‍സിബ ഹസന്‍. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി മൊഴി നല്‍കിയെന്നും അപകീര്‍ത്തിപ്പെടുത്തലിന്റെ പരിധിയിലാണ് പരാതി നില്‍ക്കുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും അന്‍സിബ പറഞ്ഞു. ‘ടിനി ടോം രാഷ്ട്രീയത്തില്‍ സ്വാധീനമുളള വ്യക്തിയാണ്. ടിനി അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം അയച്ചതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. ഈ സന്ദേശം അയച്ചത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ്. സര്‍ക്കാരില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്’: അന്‍സിബ ഹസന്‍ പറഞ്ഞു.

ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബ ഇന്ന് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. ജൂണ്‍ ഒന്നിനാണ് അന്‍സിബ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ ആരോപണം. ടിനി ടോമിന്‌റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിക്കുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

നേരത്തെ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തി. ടിനി ടോം അന്‍സിബയ്‌ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താന്‍ സാക്ഷിയാണെന്നും അന്‍സിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുന്ന ആളാണെന്നും എതിര്‍ത്താല്‍ ഭീഷണിപ്പെടുത്തുന്നതാണ് അയാളുടെ രീതിയെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.

അന്‍സിബ ഹസന്‍ നടന്‍ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. അന്‍സിബയുടെ പരാതി ‘ഊള കേസ്’ ആണെന്ന് ടിനി ടോം പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. മുതിര്‍ന്ന താരങ്ങളെ വിഷയത്തില്‍ ഇടപെടുത്താതെ ശ്രദ്ധിക്കണമെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ രാജീവും രാജേഷും പറഞ്ഞ രഹസ്യങ്ങള്‍ പുറത്തുപറയുന്നില്ലെന്നും ടിനി ടോം ചാറ്റില്‍ പറയുന്നുണ്ട്.

Related Posts

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല
Kerala

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; മരണപ്പാച്ചിലും നിയമലംഘനങ്ങളും നടക്കില്ല

July 28, 2026
284
വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Crime

വടകര MDMA കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ

July 28, 2026
308
‘ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി
Kerala

‘ഗുരുവായൂര്‍ ദേവസ്വത്തിന്റെ കണക്കുകളില്‍ ഗുരുതര പോരായ്മ’; വിമര്‍ശനവുമായി ഹൈക്കോടതി

July 28, 2026
56
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 28, 2026
116
നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ
Kerala

നിർമ്മാണ സാമഗ്രികൾക്ക് തമിഴ്‌നാടിന്റെ നിയന്ത്രണം; മുഖ്യമന്ത്രി വിജയ്ക്ക് കത്തയച്ച് വി.ഡി സതീശൻ

July 28, 2026
146
സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു
Kerala

സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു

July 28, 2026
250
Next Post
അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ അവാർഡിന് മാതൃഭൂമി മലപ്പുറം എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട് അർഹനായി

Recent News

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
1
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
5
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
2
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025