• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം, എക്കാലവും മനുഷ്യഹൃദയങ്ങളില്‍ നിലനില്‍ക്കും: പിണറായി വിജയന്‍

cntv team by cntv team
June 7, 2026
in Kerala
A A
മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടം, എക്കാലവും മനുഷ്യഹൃദയങ്ങളില്‍ നിലനില്‍ക്കും: പിണറായി വിജയന്‍
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് എക്കാലവും പ്രചോദനമാണ് അദ്ദേഹത്തിന്റെ പ്രയാണം. അദ്ദേഹത്തിന്റെ സ്മരണ മനുഷ്യഹൃദങ്ങളില്‍ എക്കാലവും അണയാതെ നിലനില്‍ക്കുമെന്നും പിണറായി പറഞ്ഞു.

‘ചലച്ചിത്ര താരം സലീം കുമാറിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലാകാരനില്‍ നിന്നും ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്നു വരുന്ന കലാകാരന്‍മാര്‍ക്ക് എക്കാലവും പ്രചോദനം പകരും.

മറ്റുള്ളവരില്‍ നിന്നും കടം കൊള്ളാതെ തന്റേതായ അഭിനയശൈലി രൂപപ്പെടുത്താന്‍ സലിം കുമാറിനു സാധിച്ചു. ഹാസ്യത്തിന്റെ നവഭാവുകത്വം അനുഭവിച്ച ആസ്വാദകര്‍ അദ്ദേഹത്തിന്റെ കഥപാത്രങ്ങളെ ആഹ്ലാദത്തോടെ ഏറ്റെടുത്തു. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുക എന്നു തെളിയിച്ച സലിംകുമാര്‍ തന്റെ അഭിനയത്തെ പുതിയ തലങ്ങളിലേക്ക് വളര്‍ത്തുന്നത് ആശ്ചര്യത്തോടെയും അഭിമാനത്തോടെയും ആണ് മലയാളികള്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നമ്മുടെ ഹൃദയങ്ങളില്‍ അണയാതെ എക്കാലവും നിലനില്‍ക്കും. സലീം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’, പിണറായി വിജയന്റെ പോസ്റ്റില്‍ പറയുന്നു.

ഇന്നലെ രാത്രി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

Related Posts

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

July 24, 2026
31
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
41
മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍
Crime

മോഷണം നടത്തി ആഡംബര ജീവിതം, നാല്‍പതോളം കേസുകളിലെ പ്രതി ‘കീരി’ രതീഷ് പിടിയില്‍

July 24, 2026
137
‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’
Kerala

‘പാർട്ടിയെ പുതുക്കിപ്പണിയും,​ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തും, കേരളത്തിൽ അതിവേഗം മുന്നേറ്റം ശക്തിപ്പെടുത്തും’

July 24, 2026
27
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 24, 2026
26
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു
Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

July 24, 2026
27
Next Post
പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് അജ്ഞാതൻ

പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് അജ്ഞാതൻ

Recent News

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
3
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
4
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
3
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025