• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

cntv team by cntv team
June 7, 2026
in Kerala
A A
നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: ട്രോളിംഗ് തുടങ്ങും മുമ്പേ കുതിച്ചുയരുന്ന് മത്സ്യവില. ഒരാഴ്ച മുമ്പ് കിലോ 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി ഒരു കിലോ ലഭിക്കണമെങ്കിൽ 200-300 മുതൽ നൽകണം. (ഹാർബറുകളിലെ വില). ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. ട്രോളിംഗ് ആരംഭിക്കുന്നതോടെ വില ഇനിയും ഉയരും.പൊള്ളുന്നേ…..നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചിട്ടുണ്ട്. അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 350 വരെയാണ്. ചെമ്മീനിന് 350 മുതൽ 500 രൂപവരെയാണ് മാർക്കറ്റ് വിലയുണ്ട്. പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള്ള ആവോലി, പഴന്തി, കേദർ തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും. മത്സ്യലഭ്യത കുറഞ്ഞതോടെ കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളാണ് പ്രധാനമായും വിപണിയിലെത്തുന്നത്. ഇവയ്ക്കും തീവിലയാണ്.പ്രതിസന്ധിയിൽ തൊഴിലാളികളുംമത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നും മറ്റുമുള്ള ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി ബേപ്പൂർ, പുതിയാപ്പ തുടങ്ങിയ ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യത്തിൽ ആണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.

Related Posts

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി
Kerala

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

June 7, 2026
29
പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു
Kerala

പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

June 7, 2026
25
പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി
Kerala

പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി

June 6, 2026
199
മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

June 6, 2026
17
പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

June 6, 2026
55
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം
Kerala

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

June 6, 2026
298
Next Post
പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

Recent News

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

പാചകം ഇനി തീക്കളി; ഗാർഹിക സിലിണ്ടറിന് വിണ്ടും വില കൂട്ടി

June 7, 2026
29
പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മകളും മരിച്ചു

June 7, 2026
25
നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

നെത്തോലി മുതൽ നെയ്‌മീനിന് വരെ വില കുതിച്ചു,​ മത്തിക്ക് കിലോയ്ക്ക് 300 രൂപ മുതൽ

June 7, 2026
21
ഇഞ്ചിക്ക് കിലോയ്ക്ക് 170, വെളുത്തുള്ളിക്ക് 250 , കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും

ഇഞ്ചിക്ക് കിലോയ്ക്ക് 170, വെളുത്തുള്ളിക്ക് 250 , കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും

June 7, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025