• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

cntv team by cntv team
June 4, 2026
in Kerala
A A
5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്. കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സഹായം കുറഞ്ഞെന്നും ധവളപത്രത്തില്‍ സമ്മതിക്കുന്നുണ്ട്. 2026 ഏപ്രിലില്‍ 5623 കോടി രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്ന മുന്‍സര്‍ക്കാരിന്റെ വാദം ധവളപത്രത്തില്‍ ശരിവയ്ക്കുന്നു.

കിഫ്ബിയെ കുറിച്ച് ഗുരുതര ആശങ്കകളാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കിഫ്ബിയുടെ വായ്പാ ചെലവ് സര്‍ക്കാരിനേക്കാള്‍ 1-1.5 ശതമാനം കൂടുതലാണ്.2026 ഏപ്രിലില്‍ ഖജനാവില്‍ ഉണ്ടായിരുന്നത് 5263.74 കോടിയെന്നും ധവളപത്രത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം ശരിവെക്കുന്ന വിലയിരുത്തലാണിത്.ട്രഷറിയില്‍ മെയ് 16 ന് മിച്ചമുള്ളത് 2211.96 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഖജനാവില്‍ മിച്ചം 2211. 96 കോടി രൂപയായിരുന്നു -ധവളപത്രം വ്യക്തമാക്കുന്നു.

2024- 25 വര്‍ഷം വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വര്‍ഷത്തിനിടയില്‍ നഷ്ടം രണ്ട് ഇരട്ടിയായി. കൊച്ചി മെട്രോ മാസം 35 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് നഷ്ടം 1580 കോടി. വാട്ടര്‍ അതോറിറ്റിക്ക് കടം 317.68 കോടിയാണ് നഷ്ടം ( 2024-2025).

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഷ്‌കരണംകെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടെങ്കിലും സാമ്പത്തിക ദുരുപയോഗമുള്ളവ ന്യായീകരിക്കരുത്. സബ്‌സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം. പൊതുസേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുപ്രയോജന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സബ്‌സിഡി നല്‍കണം.വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക – തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Related Posts

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

June 4, 2026
5
ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

June 4, 2026
8
വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി
Kerala

വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

June 4, 2026
78
നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും
Kerala

നവീന്‍ ബാബുവിന്റെ മരണം; അന്വേഷണം സിബിഐയ്ക്ക് വിട്ടു; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

June 4, 2026
28
ഓപ്പറേഷന്‍ തൂഫാന്‍;  ഇന്നലെ അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Kerala

ഓപ്പറേഷന്‍ തൂഫാന്‍; ഇന്നലെ അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

June 4, 2026
24
നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി
Kerala

നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

June 4, 2026
3
Next Post
വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

Recent News

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

കാലവർഷം ഇങ്ങെത്തി, ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

June 4, 2026
5
ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

June 4, 2026
8
വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

June 4, 2026
78
5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

June 4, 2026
88
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025